സംസ്ഥാനത്ത് കോവിഡ് വീണ്ടും പിടിമുറുക്കുന്നു: ഇന്ന് 32,801 കേസുകള്‍

കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 1,95,254 ആയി ഉയര്‍ന്നു

Update: 2021-08-27 13:05 GMT

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മുപ്പതിനായിരത്തിന് മുകളിലാണ്. ഇന്ന് 32,801 പേര്‍ക്കാണ് സംസ്ഥാനത്ത് പുതുതായി കോവിഡ് കണ്ടെത്തിയത്. മലപ്പുറം 4032, തൃശൂര്‍ 3953, എറണാകുളം 3627, കോഴിക്കോട് 3362, കൊല്ലം 2828, പാലക്കാട് 2727, തിരുവനന്തപുരം 2255, ആലപ്പുഴ 2188, കണ്ണൂര്‍ 1984, കോട്ടയം 1877, പത്തനംതിട്ട 1288, ഇടുക്കി 1125, വയനാട് 961, കാസര്‍ഗോഡ് 594 എന്നിങ്ങനെയാണ് പുതുതായി രോഗം ബാധിച്ചവരുടെ എണ്ണം.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,703 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ആണ്. അതേസമയം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 179 മരണങ്ങളാണ് കോവിഡിനെ തുടര്‍ന്നാണെന്ന് ഇന്ന് കണ്ടെത്തിയത്. ഇതോടെ ആകെ മരണം 20,313 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 144 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 31,281 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1260 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 116 ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരില്‍ പെടുന്നു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,573 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1258, കൊല്ലം 2325, പത്തനംതിട്ട 545, ആലപ്പുഴ 1230, കോട്ടയം 745, ഇടുക്കി 616, എറണാകുളം 1843, തൃശൂര്‍ 2490, പാലക്കാട് 2190, മലപ്പുറം 1948, കോഴിക്കോട് 1524, വയനാട് 220, കണ്ണൂര്‍ 1191, കാസര്‍ഗോഡ് 448 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ എണ്ണം.



Tags:    

Similar News