പരിശോധിച്ചത് 1,21,743 സാമ്പിളുകള്‍, സംസ്ഥാനത്ത് പുതുതായി 12,443 കോവിഡ് ബാധിതര്‍

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 115 മരണങ്ങളാണ് കോവിഡിനെ തുടര്‍ന്നാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്

Update:2021-06-19 18:42 IST

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 1,21,743 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ പുതുതായി കോവിഡ് കണ്ടെത്തിയത് 12,443 പേര്‍ക്ക്. തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂര്‍ 1422, മലപ്പുറം 1282, കൊല്ലം 1132, പാലക്കാട് 1032, കോഴിക്കോട് 806, ആലപ്പുഴ 796, കോട്ടയം 640, കണ്ണൂര്‍ 527, കാസര്‍ഗോഡ് 493, പത്തനംതിട്ട 433, ഇടുക്കി 324, വയനാട് 222 എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. 24 മണിക്കൂറിനിടെ 1,21,743 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 115 മരണങ്ങളാണ് കോവിഡിനെ തുടര്‍ന്നാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,948 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,639 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 653 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 73 ആരോഗ്യ പ്രവര്‍ത്തകരും ഇന്ന് രോഗം ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,145 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം 1659, കൊല്ലം 1398, പത്തനംതിട്ട 541, ആലപ്പുഴ 1376, കോട്ടയം 552, ഇടുക്കി 533, എറണാകുളം 1010, തൃശൂര്‍ 935, പാലക്കാട് 1236, മലപ്പുറം 1560, കോഴിക്കോട് 1232, വയനാട് 239, കണ്ണൂര്‍ 341, കാസര്‍ഗോഡ് 533 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ എണ്ണം. ഇതോടെ 1,06,861 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,78,499 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.


Tags:    

Similar News