63 ദിവസങ്ങള്‍ക്ക് ശേഷം പ്രതിദിന കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ

18 ലക്ഷത്തിലധികം പരിശോധന നടത്തിയപ്പോള്‍ 24 മണിക്കൂറിനിടെ 86,498 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് കണ്ടെത്തിയത്

Update:2021-06-08 10:54 IST

കോവിഡ് രണ്ടാം തരംഗത്തില്‍ നാല് ലക്ഷത്തിന് മുകളില്‍ വരെ ഉയര്‍ന്ന പ്രതിദിന കോവിഡ് കേസുകള്‍ 63 ദിവസത്തിന് ശേഷം ഒരു ലക്ഷത്തിന് താഴെയെത്തി. 24 മണിക്കൂറിനിടെ 86,498 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് കണ്ടെത്തിയത്. അതേസമയം രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും 4.62 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.94 ആണ്. 24 മണിക്കൂറിനിടെ 18 ലക്ഷത്തിലധികം പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. 2,123 മരണങ്ങളാണ് 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 3.51 ലക്ഷം കടന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതുവരെ രാജ്യത്ത് 2.89 കോടിയാളുകള്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 2.73 കോടിയാളുകള്‍ രോഗമുക്തി നേടി. നിലവില്‍ 13 ലക്ഷത്തോളം പേര്‍ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയില്‍ കഴിഞ്ഞുവരുന്നുണ്ട്.
മരണനിരക്കില്‍ തമിഴ്‌നാടാണ് മുന്നിലുള്ളത്. ഇവിടെ ഇന്നലെ 351 പേര്‍ക്കാണ്‌ കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 340 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത കര്‍ണാടകയാണ് രണ്ടാമതുള്ളത്. പ്രതിദിന കോവിഡ് കേസുകളില്‍ തമിഴ്‌നാട്, കര്‍ണാടക, കേരള എന്നിവയാണ് മുന്നിലുള്ളത്.





Tags:    

Similar News