കോവിഡ് ബാധിതര്‍ക്ക് ആശുപത്രിയില്‍ ബെഡ് ഒഴിവുണ്ടോ? ഇതുവഴി അറിയാം
നാലു മണിക്കൂര്‍ ഇടവേളയില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ വെന്റിലേറ്ററുകള്‍, ഐസിയു ബെഡുകള്‍, മറ്റു ബെഡുകള്‍ എന്നിവയുടെ ലഭ്യതയുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ്‌ഡേറ്റ്
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. നിലവില്‍ 3,75,658 പേരാണ് സംസ്ഥാനത്ത് വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്. ഇതോടെ ഒട്ടുമിക്ക ആശുപത്രികളും നിറഞ്ഞുതുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആശുപത്രികളില്‍ ബെഡ് ഒഴിവുണ്ടോയെന്ന് അറിയാന്‍ ഓണ്‍ലൈന്‍ സൗകര്യമൊരുക്കിയിരിക്കുകയാണ് റവന്യൂ വകുപ്പ്. റവന്യൂ വകുപ്പിന്റെ കോവിഡ് ജാഗ്രത ഹോസ്പിറ്റല്‍ ഡാഷ് ബോര്‍ഡിലാണ് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ വെന്റിലേറ്റര്‍, ഐസിയു കിടക്ക, മറ്റു കിടക്കകള്‍ എന്നിവയുടെ ലഭ്യത വിവരങ്ങള്‍ നല്‍കിയിട്ടുള്ളത്. https://covid19jagratha.kerala.nic.in/ എന്ന ലിങ്ക് വഴി ഏവര്‍ക്കും വിവരങ്ങള്‍ പരിശോധിക്കാവുന്നതാണ്.
നാലു മണിക്കൂര്‍ ഇടവേളയില്‍ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ വെന്റിലേറ്ററുകള്‍, ഐസിയു ബെഡുകള്‍, മറ്റു ബെഡുകള്‍ എന്നിവയുടെ ലഭ്യതയുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യും. ഇതുവഴി ചികിത്സക്ക് ഉണ്ടായേക്കാവുന്ന കാലതാമസം ഒഴുവാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.