സംരംഭകര്‍ക്ക് മാര്‍ക്കറ്റിംഗ് മേഖലയില്‍ തിളങ്ങാന്‍ പരിശീലനവുമായി വാണിജ്യ വ്യവസായ വകുപ്പ്

Update:2024-01-20 14:00 IST

Image courtesy: KIED

മാര്‍ക്കറ്റിംഗ് മേഖലയില്‍ കൂടുതല്‍ പ്രാവീണ്യം നേടാന്‍ ആഗ്രഹിക്കുന്ന സംരംഭകരാണോ നിങ്ങള്‍. എങ്കില്‍ നിങ്ങള്‍ക്ക് വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് (KIED) സംഘടിപ്പിക്കുന്ന ത്രിദിന പരിശീലന ക്ലാസ്സിൽ പങ്കെടുക്കാം.  

ജനുവരി 23 മുതല്‍ 25 വരെ എറണാകുളം കളമശ്ശേരിയില്‍ ഉള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ്  ഡവലപ്‌മെന്റ ക്യാമ്പസില്‍ വെച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം മേഖലയിലുള്ള സംരംഭകര്‍, എക്‌സിക്യൂട്ടീവുകള്‍ എന്നിവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. 

ഇവയെക്കുറിച്ചറിയാം

മാര്‍ക്കറ്റ് ഐഡന്റിഫിക്കേഷന്‍ സ്‌കോപ്പിംഗ്, മാര്‍ക്കറ്റ് സെഗ്മെന്റേഷന്‍, മാര്‍ക്കറ്റിംഗ് ആക്ടിവിറ്റീസ് ആന്‍ഡ് ടൂള്‍സ്, ലീഡ് കണ്‍വേര്‍ഷന്‍ പ്രോസസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് സോഷ്യല്‍ മീഡിയ എന്‍ഗേജ്‌മെന്റ്‌സ്, ഇന്‍ട്രോഡക്ഷന്‍ ടു എ.ഐ എനേബിള്‍ഡ് മാര്‍ക്കറ്റിംഗ് ടൂള്‍സ്, ഓണ്‍ ബോര്‍ഡിംഗ് പ്രൊഡക്റ്റ്‌സ് ഇന്‍ ഇ-കൊമേഴ്‌സ് തുടങ്ങി വിവിധ വിഷയങ്ങളില്‍ പരിശീലനമുണ്ടാകും.

ഫീസ് ഇങ്ങനെ

പരിശീലനത്തിന് നിശ്ചിത ഫീസുണ്ട്. പൊതുവിഭാഗത്തിന് കോഴ്സ് ഫീസ്, സര്‍ട്ടിഫിക്കറ്റ്, ജി.എസ്.ടി., ഭക്ഷണം, താമസസൗകര്യമുള്‍പ്പെടെ 2,950 രൂപയാണ് നല്‍കേണ്ടത്. താമസസൗകര്യം ആവശ്യമില്ലെങ്കില്‍ 1,200 രൂപയും. പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് കോഴ്സ് ഫീസ്, സര്‍ട്ടിഫിക്കറ്റ്, ജി.എസ്.ടി., ഭക്ഷണം, താമസസൗകര്യമുള്‍പ്പെടെ 1,800 രൂപയാണ് നല്‍കേണ്ടത്. താമസസൗകര്യം ആവശ്യമില്ലെങ്കില്‍ 800 രൂപയും.

അപേക്ഷിക്കാം

താത്പര്യമുള്ളവര്‍ക്ക് https://forms.gle/mNXDUCbraxrsD9qa8 എന്ന ലിങ്കില്‍ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. ഇന്നാണ് അപേക്ഷിക്കേണ്ട അവസാന തീയതി (ജനുവരി 20). കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2532890/2550322, 7994903058 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Tags:    

Similar News