സെലിബ്രിറ്റി നികുതിയില്‍ മോഹന്‍ലാല്‍ മുമ്പന്‍; ഷാരുഖിന് തൊട്ടുപിന്നില്‍ വിജയ്; പട്ടികയില്‍ സര്‍പ്രൈസ് താരങ്ങളും

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ധോണി, സച്ചിന്‍, ഗാംഗുലി എന്നിവരുടെ വരുമാനത്തില്‍ കുറവൊന്നും വന്നിട്ടില്ല;

Update:2024-09-05 16:28 IST

Image Courtesy: x.com/imVkohli, x.com/actorvijay, thecompleteactor.com

രാജ്യത്ത് കൂടുതല്‍ നികുതി അടയ്ക്കുന്ന സെലിബ്രിറ്റികളുടെ പട്ടികയുമായി ഫോര്‍ച്യൂണ്‍ ഇന്ത്യ. ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ പട്ടികയില്‍ മലയാളത്തിന്റെ പ്രതിനിധിയായി മോഹന്‍ലാലും ഇടംപിടിച്ചു. സിനിമ താരങ്ങളെ കൂടാതെ സ്‌പോര്‍ട്‌സ് താരങ്ങളും ലിസ്റ്റിലുണ്ട്.
കഴിഞ്ഞ സാമ്പത്തികവര്‍ഷം ഷാരൂഖ് നികുതിയായി അടച്ചത് 92 കോടി രൂപയാണ്. അഭിനേതാവ് എന്ന നിലയിലും ഐ.പി.എല്‍ ക്രിക്കറ്റ് ടീമായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്ന നിലയ്ക്കും ഷാരൂഖ് വരുമാനം ഉണ്ടാക്കിയിരുന്നു. തമിഴ് സൂപ്പര്‍താരം വിജയ് ആണ് പട്ടികയിലെ രണ്ടാമന്‍. 80 കോടി രൂപയാണ് വിജയ് നികുതിയായി അടച്ചത്.

കായികതാരങ്ങളില്‍ വിരാട്

സല്‍മാന്‍ ഖാന്‍ (75 കോടി രൂപ), അമിതാഭ് ബച്ചന്‍ (71) കോടി രൂപ) എന്നിവരാണ് പട്ടികയില്‍ തൊട്ടുപിന്നിലുള്ളത്. കായിക താരങ്ങളില്‍ ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്നത്. 66 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം താരം അടച്ചത്. വിവിധ ബ്രാന്‍ഡുകളുടെ അംബാസിഡര്‍മാരായതും ഐ.പി.എല്ലില്‍ നിന്നുള്ളതുമാണ് ഇന്ത്യന്‍ ക്രിക്കറ്ററുടെ പ്രധാന വരുമാന മാര്‍ഗം.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും മഹേന്ദ്രസിംഗ് ധോണി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി എന്നിവരുടെ വരുമാനത്തില്‍ വലിയ കുറവൊന്നും വന്നില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ധോണി 38 കോടി രൂപ നികുതി അടച്ചപ്പോള്‍ സച്ചിന്‍ 28 കോടിയും ഗാംഗുലി 23 കോടിയും അടച്ചു. മലയാളത്തില്‍ നിന്ന് പട്ടികയില്‍ ഇടംപിടിച്ച ഒരേയൊരു സെലിബ്രിറ്റി. 14 കോടി രൂപയാണ് ലാല്‍ അടച്ച നികുതി.
Tags:    

Similar News