വീല്‍സ് ഇഎംഐ പ്രൈവറ്റ് ലിമിറ്റഡ് യൂസ്ഡ് ടൂ വീലര്‍ വിപണന, സര്‍വീസ് രംഗത്തേക്ക്

2023 ഓടെ പത്ത് ലക്ഷം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ആയിരത്തിലധികം ഫ്രാഞ്ചൈസികള്‍ ആരംഭിക്കാനാണ് പദ്ധതി

Update:2021-09-29 10:10 IST

ഇന്ത്യയിലെ പ്രമുഖ ടൂ വീലര്‍ ഫിനാന്‍സിംഗ് കമ്പനിയായ വീല്‍സ് ഇഎംഐ പ്രൈവറ്റ് ലിമിറ്റഡ് യൂസ്ഡ് ടൂ വീലര്‍ വിപണന, സര്‍വീസ് രംഗത്തേക്ക് പ്രവേശിക്കുന്നു. ബിസിനസ് വിപുലീകരണത്തിന്റെയും ഇന്ത്യയിലുടനീളം യൂസ്ഡ് ടൂ വീലര്‍ വിപണിയില്‍ സജീവമാകുന്നതിന്റെയും ഭാഗമായി കമ്പനി അടുത്തിടെ ബ്രാന്‍ഡ് നവീകരണം നടത്തിയിരുന്നു. ടൂ വീലറുകള്‍ക്ക് ഫിനാന്‍സ് നല്‍കുന്നതിനു പുറമേ ഓണര്‍ഷിപ്പ്-റൈഡര്‍ഷിപ്പ് സൈക്കിളിലുടനീളം മൂല്യം ലഭ്യമാക്കി പ്രീ ഓണ്‍ഡ് ടൂ വീലറുകള്‍ക്ക് സുതാര്യമായ വിപണി ഒരുക്കുക കൂടി ചെയ്യും.

പ്രവര്‍ത്തനമാരംഭിച്ചതിനു ശേഷം 1.8 ലക്ഷത്തിലധികം ഉപഭോക്താക്കളുള്ള ബൈക്ക് ബസാര്‍ ആയിരത്തിലധികം ഫ്രാഞ്ചൈസികളിലൂടെ അഞ്ച് ബില്യണ്‍ രൂപയുടെ ആസ്തികളാണ് കൈകാര്യം ചെയ്തുവരുന്നത്. 2024 സാമ്പത്തിക വര്‍ഷത്തോടെ പത്ത് ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാനും നാലായിരത്തിലധികം ഫ്രാഞ്ചൈസികള്‍ വികസിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. 2030 ഓടെ പുതിയ ടൂ വീലറുകളില്‍ 30 ശതമാനം ഇലക്ട്രിക് വാഹനങ്ങളായിരിക്കുമെന്ന നിഗമനത്തില്‍, ഇലക്ട്രിക് ടൂ വീലറുകളുടെ ഏറ്റവും വലിയ സാമ്പത്തിക വായ്പാ ദാതാവാകാനും കമ്പനി പദ്ധതിയിടുന്നു.
ബൈക്ക് ബസാര്‍ എന്ന ഏകീകൃത ബ്രാന്‍ഡിലുള്ള അടുത്തഘട്ട വളര്‍ച്ചയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ബൈക്ക് ബസാര്‍ സഹ സ്ഥാപകന്‍ വി കരുണാകരന്‍ പറയുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ടൂ വീലര്‍ ലൈഫ് സൈക്കിള്‍ മാനേജ്‌മെന്റ് കമ്പനിയായി മാറുന്നതിനുള്ള ലക്ഷ്യത്തോടെ നീങ്ങുന്ന കമ്പനിയുടെ ബിസിനസിലെ സുപ്രധാന നാഴികക്കല്ലാണിത്. 2024 സാമ്പത്തിക വ4ഷത്തോടെ പത്ത് ലക്ഷം ഉപഭോക്താക്കളിലേക്കെത്താനും വായ്പാ പരിധി 3000 കോടിയാക്കി ഉയര്‍ത്താനുമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ടൂ വീലര്‍ ഓണര്‍ഷിപ്പ്-റൈഡര്‍ഷിപ്പ് ലൈഫ് സൈക്കിള്‍, പുതിയതും പ്രീ ഓണ്‍ഡുമായ ടൂവീലറുകള്‍ വാങ്ങുന്നതിന് ജോലിക്കാരായ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം, ഇലക്ട്രിക് ബൈക്കുകളുടെ ലഭ്യത, ഇന്‍ഷുറന്‍സ്, സര്‍വീസിംഗ്, സ്‌പെയര്‍ പാര്‍ട്ട്‌സ് മാനേജ്‌മെന്റ്, പ്രീ ഓണ്‍ഡ് ടൂവീലറുകള്‍ക്ക് സുതാര്യമായ വിപണി തുടങ്ങിയ വിവിധ സേവനങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്ന ടൂ വീലര്‍ ലൈഫ് സൈക്കിള്‍ മാനേജ്‌മെന്റ് കമ്പനിയാണ് ബൈക്ക് ബസാര്‍


Tags:    

Similar News