ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കൂട്ടി; പിപിഎഫിന് ഇനി 8%

Update: 2018-09-20 07:27 GMT

കേന്ദ്ര സർക്കാർ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ഉയർത്തി. ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലേക്കാണ് നിരക്ക് ബാധകമാവുക.

എല്ലാ സ്കീമുകളുടെയും നിരക്ക് 30 മുതൽ 40 ബേസിസ് പോയ്ന്റ് വരെയാണ് കൂട്ടിയിരിക്കുന്നത്.

പബ്ലിക് പ്രോവിഡന്റ് ഫണ്ട് (PPF) സ്കീം, സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം, നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് (NSC), സുകന്യ സമൃദ്ധി യോജന, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകൾ എന്നിവ ഇതിലുൾപ്പെടും.

ജനുവരി-മാർച്ച് പാദത്തിൽ പലിശ നിരക്ക് കുറച്ചതിന് ശേഷം കഴിഞ്ഞ രണ്ട് പാദങ്ങളിലും നിരക്കിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു.

ഒക്ടോബർ ഒന്നു മുതൽ പിപിഎഫ്, എൻഎസ്സി എന്നിവയുടെ പലിശ 8 ശതമാനമായും സുകന്യ സമൃദ്ധിയുടേത് 8.5 ശതമാനമായും ഉയർത്തി. സീനിയർ സിറ്റിസൺ സേവിങ്സ് സ്കീമിന് 8.7 ശതമാനമാണ് പുതിയ പലിശ നിരക്ക്.

പ്രധാന ലഘു സമ്പാദ്യ പദ്ധതികളുടെ പുതുക്കിയ നിരക്ക് താഴെ പറയുന്നവയാണ്.

Courtesy: PIB

Similar News