ജനറൽ പ്രൊവിഡന്റ് ഫണ്ട് നിരക്ക് കുറച്ചു

Update: 2019-07-17 06:06 GMT

സമാനമായ ഫണ്ടുകളുടെ നിരക്കും സർക്കാർ കുറച്ചിട്ടുണ്ട് ജനറൽ പ്രൊവിഡന്റ് ഫണ്ടിന്റെയും (GPF) അനുബന്ധ ഫണ്ടുകളുടേയും പലിശ നിരക്ക് സർക്കാർ വെട്ടിക്കുറച്ചു. പൊതുവായി ധനകാര്യ മേഖലയിൽ പലിശ നിരക്കുകൾ കുറയുന്നതിന്റെ ഭാഗമായാണ് GPF പലിശ നിറയ്ക്കും കുറച്ചത്.

ജൂലൈ-സെപ്റ്റംബർ പാദത്തിൽ GPF വരിക്കാർക്ക് 7.9 ശതമാനം പലിശയാണ് ലഭിക്കുക. ഇതുവരെ 8 ശതമാനമായിരുന്നു പലിശ. കേന്ദ്ര സർക്കാർ ജീവനക്കാർ, സൈനികർ, റെയിൽവേ ജീവനക്കാർ എന്നിവരുടെ പ്രോവിഡന്റ് ഫണ്ടാണ് GPF. 

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF) പലിശ നിരക്കിന് അനുപാതികമായാണ് GPF നിരക്കും ക്രമീകരിക്കുന്നത്. ജൂലൈ ഒന്നുമുതൽ പുതിയ നിരക്ക് ബാധകമാകും. 

ജിപിഎഫ് പലിശ നിരക്ക് ബാധകമായ ഫണ്ടുകൾ 

  • ദി ജനറൽ പ്രൊവിഡന്റ് ഫണ്ട് (Central Services)
  • ദി കോണ്ട്രിബ്യുട്ടറി പ്രോവിഡന്റ് ഫണ്ട് (India)  
  • ഓൾ ഇന്ത്യ സർവീസസ് പ്രൊവിഡന്റ് ഫണ്ട് 
  • ദി സ്റ്റേറ്റ് റെയിൽവേ പ്രൊവിഡന്റ് ഫണ്ട് 
  • ദി ജനറൽ പ്രൊവിഡന്റ് ഫണ്ട് (Defence Services)
  • ദി ഇന്ത്യൻ ഓർഡനൻസ് ഡിപ്പാർട്ട്മെന്റ് പ്രൊവിഡന്റ് ഫണ്ട്    
  • ദി ഇന്ത്യൻ ഓർഡനൻസ്ഫാക്ടറീസ് വർക്ക്മെൻ പ്രൊവിഡന്റ് ഫണ്ട് 
  • ദി ഇന്ത്യൻ നേവൽ ഡോക്യാർഡ് വർക്ക്മെൻ പ്രൊവിഡന്റ് ഫണ്ട് 
  • ദി ഡിഫെൻസ് സർവീസസ് ഓഫീസേഴ്‌സ് പ്രൊവിഡന്റ് ഫണ്ട് 
  • ദി ആംമ്ഡ് ഫോഴ്സസ് പെർസോണെൽ പ്രൊവിഡന്റ് ഫണ്ട്  

ഒക്ടോബർ-ഡിസംബർ പാദത്തിൽ പലിശ നിരക്ക് ഉയർത്തിയതിന് ശേഷം നിരക്കിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. കഴിഞ്ഞ മാസം ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കേന്ദ്ര സർക്കാർ 10 ബേസിസ് പോയ്ന്റ് കുറച്ചിരുന്നു. 2019 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലേക്കാണ് പുതിയ നിരക്ക് ബാധകമാവുക.

കൂടുതൽ അറിയാം: ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കുറച്ചു, പിപിഎഫിന് ഇനി 7.9% 

Similar News