കാര്‍ഷിക രാസവസ്തുക്കളുടെ കയറ്റുമതിയില്‍ കുതിപ്പ്, ഈ ഓഹരി മുന്നേറ്റത്തില്‍
ക്രമരഹിതമായ കാലവര്‍ഷം മൂലം ആഭ്യന്തര വില്‍പ്പന കുറഞ്ഞു, മൊത്തം വരുമാനം 22% വര്‍ധിച്ചു
കൃഷി ശാസ്ത്ര രംഗത്ത് അതിവേഗം വികസിക്കുന്ന കമ്പനിയാണ് പി.ഐ ഇന്‍ഡസ്ട്രീസ്. ഈ വര്‍ഷം ഔഷധ ബിസിനസ് രംഗത്തേക്കും കടന്നു. ധനം ഓണ്‍ലൈനില്‍ 2023 മെയ് 23ന് വാങ്ങാനുള്ള നിര്‍ദേശം നല്‍കിയിരുന്നു (Stock Recommendation by Motilal Oswal Financial Services). അന്നത്തെ വില 3,379 രൂപ. ലക്ഷ്യ വിലയായ 4,300 രൂപ കൈവരിച്ചില്ലെങ്കിലും ജൂണില്‍ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയായ 4,010 വരെ എത്തിയ ശേഷം തിരുത്തല്‍ ഉണ്ടായി. ഇപ്പോള്‍ വീണ്ടും മുന്നേറ്റത്തിലാണ്. കാരണങ്ങള്‍ നോക്കാം:
1. 2023-24 സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 20% വര്‍ധിച്ച് 2,116.9 കോടി രൂപയായി. മൊത്തം മാര്‍ജിന്‍ 1.35% വര്‍ധിച്ചു. നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള ലാഭം (EBITDA) 28% വര്‍ധിച്ച് 553.4 കോടി രൂപയായി.
2. കാര്‍ഷിക രാസവസ്തുക്കളുടെ കയറ്റുമതിയില്‍ 22% വര്‍ധന ഉണ്ടായി. ക്രമരഹിതമായ കാലവര്‍ഷം ആഭ്യന്തര വിപണിയില്‍ പ്രതിസന്ധി സൃഷ്ടിച്ചു. കാര്‍ഷിക രാസതന്മാത്രകളെ കൂടാതെ ഇലക്ട്രോണിക്സ്, സ്പെഷ്യാലിറ്റി രാസവസ്തുക്കളുടെ വളര്‍ച്ചയും തുണച്ചു. ലാഭം 44% വര്‍ധിച്ച് 480.5 കോടി രൂപയായി
3. 2023-24ല്‍ 18 മുതല്‍ 20% വരെ വരുമാന വളര്‍ച്ച പ്രതീക്ഷിക്കുന്നു. പുതുതായി ഏറ്റെടുത്ത ഫാര്‍മ ബിസിനസില്‍ നിന്ന് 116.1 കോടി രൂപ കയറ്റുമതി വരുമാനമായി ലഭിച്ചു.
4. ചില കണ്ടെയ്നറുകള്‍ കളവ് പോയത് മൂലം 40 കോടി രൂപയുടെ നഷ്ടം നേരിട്ടു. കളവ് പോയ വസ്തുക്കള്‍ കണ്ടെത്താന്‍ സാധിച്ചെങ്കിലും അതിന്റെ കേസ് നിലനില്‍ക്കുന്നതിനാല്‍ ഈ പാദത്തില്‍ ഈ തുക നഷ്ടത്തില്‍ പെടുത്തി.
5. വിവിധ മേഖലകളില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നത് കൊണ്ട് ഇന്‍വെന്ററി സാധാരണ നിലയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
6. ഫാര്‍മ ബിസിനസ് സംയോജിപ്പിച്ച ശേഷം ഉത്പാദനം വര്‍ധിപ്പിക്കാനാണ് നീക്കം. ഈ വിഭാഗത്തില്‍ മാര്‍ജിന്‍ 20-22 ശതമാനം വരെ ലഭിക്കുമെന്ന് കരുതുന്നു.
7. കാര്‍ഷിക രാസവസ്തുക്കളുടെ വിഭാഗത്തില്‍ ഗവേഷണത്തിലൂടെ കണ്ടത്തിയ 3 ഉത്പന്നങ്ങള്‍ കയറ്റുമതി വിപണിയില്‍ എത്തിക്കാന്‍ സാധിച്ചു, കൂടാതെ 4 എണ്ണം ആഭ്യന്തര വിപണിയിലും പുറത്തിറക്കി. ഈ സാമ്പത്തിക വര്‍ഷം 800 കോടി രൂപ മൂലധന ചെലവ് ലക്ഷ്യമിടുന്നു. 2,891 കോടി മിച്ചം പണം ഏറ്റെടുക്കല്‍/വികസന ആവശ്യത്തിന് വിനിയോഗിക്കാന്‍ സാധിക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 4,500 രൂപ
നിലവില്‍ വില- 3,673 രൂപ
Stock Recommendation by Sharekhan by BNP Paribas.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)