ചെലവ് വര്‍ധിച്ചു വരുന്നുണ്ടോ? ഒഴിവാക്കാം ഇക്കാര്യങ്ങള്‍

Update: 2019-10-19 09:43 GMT

കോര്‍പറേറ്റ് നികുതി കുറച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനു പിന്തുണയുമായി ഐ.എം.എഫ്. ഈ തീരുമാനത്തിലൂടെ കൂടുതല്‍ നിക്ഷേപം വന്നെത്താന്‍ സാധ്യത തെളിഞ്ഞു - ഐ.എം.എഫിന്റെ ഏഷ്യ-പസഫിക് ഡയറക്ടര്‍ ചാങ്‌യങ് റീ പറഞ്ഞു.

അതേസമയം, ദീര്‍ഘകാലത്തേക്ക് സാമ്പത്തിക സ്ഥിരത കൈവരിക്കാനുള്ള തുടര്‍ നടപടികള്‍ ഇനി ഇന്ത്യ സ്വീകരിക്കണമെന്ന് ഐ.എം.എഫ് ചൂണ്ടിക്കാട്ടി.
പരിമിതമായ വിഭവങ്ങള്‍ മാത്രമാണുള്ളതെന്നതിനാല്‍ ഇന്ത്യ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം.

ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലുള്ള പ്രതിസന്ധിയും ഇന്ത്യ പരിഗണിക്കണമെന്ന്  ഐ.എം.എഫ് ഡെപ്യൂട്ടി ഡയറക്ടര്‍ അന്ന മേരി പറഞ്ഞു. പൊതുമേഖലാ ബാങ്കുകളില്‍ മൂലധനസമാഹരണത്തിനുള്ള നടപടികളുമുണ്ടാകണമെന്ന് അവര്‍ പറഞ്ഞു.

Similar News