ചോദിക്കൂ, ഗൂഗിള്‍ ഇപ്പോള്‍ ചാറ്റ്ജിപിടി പോലെ ഉത്തരം നല്‍കും

ഗൂഗിളിന്റെ എ.ഐ സെര്‍ച്ച് സംവിധാനം ഇപ്പോള്‍ ഇന്ത്യയിലും

Update:2023-08-31 12:36 IST

Image:@canva

ഗൂഗിളിന്റെ ജനറേറ്റീവ് എ.ഐ സെര്‍ച്ച് സംവിധാനം യു.എസിന് പുറത്ത് ആദ്യമായി ഇന്ത്യയിലേക്കും ജപ്പാനിലേക്കും വ്യാപിപ്പിച്ചു. ഗൂഗിളിന്റെ സെര്‍ച്ച് ലാബുകള്‍ വഴി എസ്.ജി.ഇ (സെര്‍ച്ച് ജനറേറ്റീവ് എക്സ്പീരിയന്‍സ്) എന്ന് പേരിട്ടിരിക്കുന്ന പുതിയ എ.ഐ-പവര്‍ സെര്‍ച്ച് സംവിധാനം ഈ വിപണികളില്‍ ലഭ്യമാകും.

എ.ഐ ചാറ്റ്ബോട്ടിന് സമാനമായി

വിഷയങ്ങള്‍ കൂടുതല്‍ നന്നായി മനസ്സിലാക്കാനും പുതിയ വീക്ഷണങ്ങളും സ്ഥിതിവിവരക്കണക്കുകളും കണ്ടെത്താനും തുടങ്ങിയ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ചെയ്യാനും ഇത് ഉപയോക്താക്കളെ സഹായിക്കുമെന്ന് കമ്പനി അറിയിച്ചു. ഇതില്‍ ഒരു വിഷയത്തെക്കുറിച്ച് ഗൂഗിളിനോട് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ എ.ഐ ചാറ്റ്ബോട്ടിന് സമാനമായ രീതയില്‍ ഉത്തരങ്ങള്‍ നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു.


പ്രാദേശിക ഭാഷകളില്‍ ചോദിക്കാം

യു.എസിന് സമാനമായി ഇന്ത്യയിലെയും ജപ്പാനിലെയും ആളുകള്‍ക്ക് അവരുടെ പ്രാദേശിക ഭാഷകളില്‍ ചോദ്യം ടൈപ്പ് ചെയ്തോ ശബ്ദം ഉപയോഗിച്ചോ ചോദിക്കാനാകും. ഇന്ത്യയില്‍ ഉപയോക്താക്കള്‍ക്ക് ഇംഗ്ലീഷിനും ഹിന്ദിയും ഉപയോഗിക്കം. കൂടാതെ അവര്‍ക്ക് പ്രതികരണങ്ങള്‍ എഴുത്തു രൂപത്തില്‍ മാത്രമല്ല ശബ്ദ രബപത്തില്‍ കേള്‍ക്കാനും കഴിയും. ഒപ്പം എ.ഐ നല്‍കുന്ന വിവരങ്ങുള്ള വെബ് പേജുകള്‍ കണ്ടെത്തുന്നതും സന്ദര്‍ശിക്കുന്നതും ഇത് എളുപ്പമാക്കും. ഇത് നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. അതിനാല്‍ ഫലങ്ങളുടെ കൃത്യത ഉറപ്പാക്കാനാകില്ല.

എങ്ങനെ ഉപയോഗിച്ച് തുടങ്ങാം 

കംമ്പ്യൂട്ടറില്‍ ഈ ജനറേറ്റീവ് എ.ഐ ഉപയോഗിക്കുന്നതിനായി ആദ്യം ഗൂഗിള്‍ ക്രോം എടുക്കുക. പുതിയ ടാബ് എടുത്ത ശേഷം വലത്  വശത്തു  മുകളിലുള്ള ഗൂഗിള്‍ ലാബ്‌സ് ഐകണ്‍ ക്ലിക് ചെയ്യുക. ഇതില്‍ എസ്.ജി.ഇ കാര്‍ഡ് ഓണ്‍ ആക്കി മാനദണ്ഡങ്ങള്‍ അംഗീകരിച്ച ശേഷം ട്രൈ ആന്‍ എക്‌സാമ്പിള്‍ ക്ലിക് ചെയ്യുക. ഇവിടെ ചോദ്യങ്ങള്‍ ചോദിക്കാം. ഇനി ആന്‍ഡ്രോയിഡ് ഫോണിലും ഐഫോണിലും ഈ ജനറേറ്റീവ് എ.ഐ ഉപയോഗിക്കുന്നതിന് ഫോണിലെ ഗൂഗിള്‍ ആപ്പ് തുറന്ന ശേഷം ഇതേ നിര്‍ദേശങ്ങള്‍ പിന്‍തുടരുക.

Tags:    

Similar News