ഇന്‍സ്റ്റയിലും താരമായി ഇന്ത്യയിലെ ആദ്യ മെറ്റാവേഴ്‌സ് ഇൻഫ്ലുവന്‍സര്‍ കെയ്‌റ

ഇന്ത്യയ്ക്ക് കെയ്‌റ ഒരു പുതിയ അനുഭവം ആണെങ്കിലും മെറ്റാവേഴ്‌സ് ഇൻഫ്ലുവന്‍സര്‍മാര്‍ ഇന്റര്‍നെറ്റ് ലോകത്തിന് പുതുമയല്ല.

Update:2022-06-13 12:45 IST

Pic Courtesy : kyraonig / instagram 

ഇന്‍സ്റ്റഗ്രാമില്‍ (Instagram)  ഒരു ലക്ഷം ഫോളോവേഴ്‌സിനെ നേടി ഇന്ത്യയുടെ ആദ്യ മെറ്റവേഴ്‌സ് ഇൻഫ്ലുവന്‍സര്‍ കെയ്‌റ(Kyra). ആറുമാസം മുമ്പാണ് കെയ്‌റ ഇന്‍സ്റ്റയില്‍ അക്കൗണ്ട് തുറന്നത്. രാജ്യത്തെ ആദ്യ ഓപ്പണ്‍ ഇൻഫ്ലുവന്‍സര്‍ മാര്‍ക്കറ്റിംഗ് പ്ലാറ്റ്‌ഫോം ടോപ് സോഷ്യല്‍ ഇന്ത്യയാണ് (Topsocial india) കെയ്‌റയെന്ന ഡിജിറ്റല്‍ അവതാറിന് (Digital avatar) പിന്നില്‍. എഞ്ചിനീയറും ബിസിനസ് ഹെഡ് ഹിമാന്‍ഷുവിന്റെ നേതൃത്വത്തില്‍ 2021 ഡിസംബറിലാണ് ടോപ് സോഷ്യല്‍ ഇന്ത്യ കെയ്‌റയെ അവതരിപ്പിച്ചത്.

മുംബൈ സ്വദേശിയായ ഇരുപത്തിരണ്ടുകാരി ആണ് കെയ്‌റ. india's first meta- influencer, she/her, dream chaser, model and traveller എന്നാണ് കെയ്‌റ ഇന്‍സ്റ്റ ബയോയില്‍ സ്വയം വിശേഷിപ്പിക്കുന്നത്. മാര്‍ക്കറ്റിംഗ് ബിസിനസാണ് കെയ്‌റയിലൂടെ ടോപ് സോഷ്യല്‍ ലക്ഷ്യമിടുന്നത്. മെറ്റാവേഴ്‌സ് ഫാഷന്‍ വീക്കില്‍ ഉള്‍പ്പടെ പങ്കെടുത്ത കെയ്‌റയെ തേടി പ്രമുഖ ബ്രാന്‍ഡുകള്‍ എത്തുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

Full View

ഇന്ത്യയ്ക്ക് കെയ്‌റ ഒരു പുതിയ അനുഭവം ആണെങ്കിലും മെറ്റാവേഴ്‌സ് ഇൻഫ്ലുവന്‍സര്‍മാര്‍ (metaverse influencers) ഇന്റര്‍നെറ്റ് ലോകത്തിന് പുതുമയല്ല. 2018ല്‍ ടൈം മാഗസിന്റെ ഇന്റര്‍നെറ്റില്‍ ഏറ്റവും അധികം സ്വാധീനമുള്ള 25 വ്യക്തികളുടെ പട്ടികയില്‍ ഇടംപിടിച്ച ലില്‍ മിക്വീല ഒരു ഡിജിറ്റല്‍ അവതാര്‍ ആണ്. ഇന്‍സ്റ്റഗ്രാമില്‍ 3 മില്യണ്‍ പേരാണ് മിക്വീലയെ പിന്തുടരുന്നത്.

5.9 മില്യണ്‍ ഫോളോവേഴ്‌സുള്ള ലു ഡോ മഗാലു ആണ് ഇന്‍സ്റ്റയിലെ ഏറ്റവും പ്രശസ്തയായ മെറ്റവേഴ്‌സ് ഇന്‍ഫ്‌ലുവന്‍സര്‍. നോക് ഫ്രോസ്റ്റ്, തലാസ്യ എന്നിവരാണ് മനുഷ്യ രൂപമുള്ള മറ്റ് പ്രമുഖ മെറ്റാവേഴ്‌സ് ഇൻഫ്ലുവന്‍സര്‍മാര്‍. പിന്തുണയ്ക്കുന്നവര്‍ക്കൊപ്പം കെയ്‌റ ഉള്‍പ്പടെയുള്ള മെറ്റാവേഴ്‌സ് ഇൻഫ്ലുവന്‍സര്‍മാര്‍ക്ക് വിമര്‍ശകരും ഉണ്ട്. ഡിജിറ്റല്‍ അവതാറുകളുമായുള്ള ഇടപെടല്‍ മാനസിക ആരോഗ്യത്തെ ബാധിക്കുമെന്നും മനുഷ്യ സൗന്ദര്യത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ വളരാന്‍ കാരണമാവും എന്നുമാണ് വിമര്‍ശകര്‍ വാദിക്കുന്നത്.

Tags:    

Similar News