കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂര്‍: തുഷാരഗിരിയും തൊളളായിരംകണ്ടിയും അടങ്ങുന്ന വയനാട് പാക്കേജ്
അടുത്ത വാരാന്ത്യമാണ് യാത്ര ഒരുക്കിയിട്ടുള്ളത്, വിശദാംശങ്ങള്‍
യാത്രാപ്രേമികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് പാക്കേജ് ഇപ്പോള്‍ കൂടുതല്‍ ഡിപ്പോകളില്‍ നിന്ന് കൂടുതല്‍ പേരെ ഉള്‍പ്പെടുത്തിക്കൊണ്ട് വിപുലമാക്കി. മൂന്നാര്‍, ഗവി പാക്കേജ് പോലെ മലപ്പുറം-വയനാട് പാക്കേജും സൂപ്പർ ഹിറ്റ് ആയിരുന്നു. ഇപ്പോഴിതാ കോഴിക്കോട്-വയനാട് പാക്കേജും അവതരിപ്പിച്ചിരിക്കുകയാണ്.
Also Read : കടല്‍കടന്ന് നെതര്‍ലന്‍ഡ്‌സിലേക്ക് ഇന്ത്യയുടെ വാഴപ്പഴം; കേരളത്തിലെ കര്‍ഷകര്‍ക്കും നേട്ടം
കോഴിക്കോട്ടെ തുഷാരഗിരി വെള്ളച്ചാട്ടവും വയനാട്ടിലെ തൊള്ളായിരംകണ്ടിയുമാണ് ഈ ബജറ്റ് ടൂര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കെ.എസ്.ആര്‍.ടി.സിയുടെ കോഴിക്കോട് ബജറ്റ് ടൂറിസം സെല്‍ ആണ് യാത്ര അവതരിപ്പിച്ചിരിക്കുന്നത്.
കോഴിക്കോട് നിന്ന് പുറപ്പെടുന്ന ബസ് 50 കിലോമീറ്റര്‍ അകലെയുള്ള തുഷാരഗിരിയിലേക്കാണ് ആദ്യം എത്തുന്നത്. ഇരട്ടമുക്ക്, മഴവില്‍ ചാട്ടം, തുമ്പിതുള്ളും പാറ എന്നീ മൂന്നു പ്രധാന വെള്ളച്ചാട്ടങ്ങളെ ചേര്‍ത്താണ് തുഷാരഗിരിയെന്ന് വിളിക്കുന്നത്. ഈ വെള്ളച്ചാട്ടങ്ങള്‍ ചുറ്റി നേരെ മേപ്പാടി റൂട്ടില്‍ സഞ്ചരിച്ച് സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴിയാണ് 900 കണ്ടിയിലേക്ക് പ്രവേശിക്കുന്നത്.
Also Read : കൊച്ചി എല്‍.എന്‍.ജി പദ്ധതിക്ക് ബ്രിട്ടന്റെ ഉന്നത റേറ്റിംഗ്; പ്രകൃതിവാതക ഹബ്ബാകാന്‍ കേരളം
കാടിന് നടുവിലൂടെ കാഴ്ച കണ്ടുള്ള അനുഭവമാണ് തൊള്ളായിരംകണ്ടി പാക്കേജിന്റെ ഹൈലൈറ്റ്. ചെറിയ വെള്ളച്ചാട്ടങ്ങളും നീര്‍ച്ചാലുകളുമെല്ലാം യാത്രയ്ക്കിടെ കാണാനാകും. ഗ്ലാസ് ബ്രിഡ്ജ് കാഴ്ചയാണ് മറ്റൊരു ആകര്‍ഷക ഘടകം. നവംബര്‍ 19നാണ് (ഞായര്‍) യാത്ര. രാവിലെ 6ന് കോഴിക്കോട് ഡിപ്പോയില്‍ നിന്ന് പുറപ്പെടുന്ന യാത്രയ്ക്ക് ഭക്ഷണമടക്കം 1240 രൂപയാണ് നിരക്ക് വരുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9544477954, 9846100728 (രാവിലെ 9 മുതല്‍ രാത്രി 9 വരെ)