കേന്ദ്ര ബജറ്റ് 2023; അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍

Update:2023-02-01 08:15 IST
Live Updates - Page 6
2023-02-01 04:16 GMT

പലിശ ഇളവ്

ആദായനികുതി, ഭവന വായ്പ പലിശ ഇളവുകള്‍ തുടങ്ങി സാധാരണക്കാര്‍ക്ക് വലിയ പദ്ധതികളുടെ പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷ.

2023-02-01 04:02 GMT

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

ബിഎസ്‌സി സെന്‍സെക്‌സ് 434 പോയിന്റ് ഉയര്‍ന്ന് 59,995.01ല്‍ എത്തി. നിഫ്റ്റി 117 പോയിന്റ് ഉയര്‍ന്ന് 17,779.85ല്‍

2023-02-01 04:00 GMT

എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷകള്‍ ഉള്‍ക്കൊള്ളുന്ന ബജറ്റ്

ബജറ്റ് എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷകള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കുമെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി. ബജറ്റിന് മുന്നോടിയായി എ.എന്‍.ഐയോട് സംസാരിക്കുയായിരുന്നു അദ്ദേഹം.

2023-02-01 03:47 GMT


image: @sansadtv

സ്വര്‍ണ നിറത്തില്‍ ദേശീയ ചിഹ്നം പതിപ്പിച്ച ചുവന്ന ചട്ടയില്‍ പൊതിഞ്ഞ് ബജറ്റ് 2023 ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് പ്രദര്‍ശിപ്പിച്ചു

2023-02-01 03:40 GMT

സാമ്പത്തിക മാന്ദ്യ ഭീഷണി ഇന്ത്യ എങ്ങനെ മറികടക്കും

വികസിത രാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യ ഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം ബജറ്റ് അവതരിപ്പിക്കുന്നത്. 2023-24 ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറയുമെന്ന് ഇന്നലെ പുറത്തിറക്കിയ സാമ്പത്തിക സര്‍വേയില്‍ കേന്ദ്രം വ്യക്തമാക്കിയിരുന്നു.

6-6.8 ശതമാനം നിരക്കിലായിരിക്കും സമ്പദ് വ്യവസ്ഥ വളരുകയെന്നാണ് വിലയിരുത്തല്‍.

ആഗോള തലത്തില്‍ വളര്‍ച്ച മന്ദഗതിയിലായതും വ്യാപാരം ചുരുങ്ങിയതും 2022-23ലെ രണ്ടാം പകുതിയില്‍ രാജ്യത്തിന്റെ കയറ്റുമതി ഇടയാന്‍ കാരണമായിരുന്നു.

കയറ്റുമതി കുറയുന്നത് വ്യാപാരക്കമ്മി ഉയരാന്‍ കാരണമാവും. ഇത് രൂപയുടെ മൂല്യത്തെയും ബാധിക്കും. ഈ സാഹചര്യത്തില്‍ വളര്‍ച്ചയുടെ വേഗത നിലനിര്‍ത്താനുള്ള ശ്രമങ്ങളാവും കേന്ദ്രം നടത്തുക.

2023-02-01 03:28 GMT

• ധനമന്ത്രി നിര്‍മല സീതാരാമന്‍ നോര്‍ത്ത് ബ്ലോക്കിലെ ധനമന്ത്രാലയത്തിലെത്തി

• ബജറ്റിന് അംഗീകാരം നല്‍കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം അല്‍പസമയത്തിനകം ആരംഭിക്കും

• ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

• കോവിഡിന് ശേഷം റിയല്‍ എസ്റ്റേറ്റ് മേഖല നേരിട്ടത്  വന്‍ തിരിച്ചടി. മേഖലയുടെ പുനരുജ്ജീവനത്തിനായി ധനമന്ത്രി അനുകൂല പദ്ധതികളും നികുതി ഇളവുകളും പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

• കൂട്ട പിരിച്ചുവിടലുകളുടെ വര്‍ഷമായിരുന്നു ഇത്. ഡിസംബറില്‍ തൊഴിലില്ലായ്മ 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 8.3 ശതമാനത്തിലെത്തി. തൊഴില്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

• ഈ ബജറ്റില്‍ നിന്നുള്ള പ്രതീക്ഷകളിലൊന്ന് ശമ്പളക്കാരായ വിഭാഗത്തിന് ചില നികുതി ഇളവുകളാണ്.

2023-02-01 03:24 GMT

ജിഎസ്ടി വരുമാനം എക്കാലത്തെയും ഉയര്‍ന്ന നിലയില്‍

  • ബജറ്റിന് മുന്നോടിയായി ഇന്നലെയാണ് ജനുവരിയിലെ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനത്തിന്റെ കണക്കുകള്‍ കേന്ദ്രം പ്രസിദ്ധീകരിച്ചത്. ജനുവരിയിലെ ജിഎസ്ടി വരുമാനം 1,55,922 കോടി രൂപയാണ്.
  • ഏക്കാലയത്തെയും ഉയര്‍ന്ന രണ്ടാമത്തെ ജിഎസ്ടി വരുമാനം ആണിത്. സെന്‍ട്രല്‍ ജിഎസ്ടി- 28,963 കോടി രൂപ, സ്റ്റേറ്റ് ജിഎസ്ടി- 79,599 കോടി, ഇന്റഗ്രേറ്റഡ് ജിഎസ്ടി--79,599 കോടി രൂപ. സെസ് ഇനത്തില്‍ ലഭിച്ചത് 10,630 കോടി രൂപയാണ്

2023-02-01 03:14 GMT

കേരളത്തിന്റെ ആവശ്യങ്ങള്‍

കേരളത്തിന്റെ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് കത്ത് നല്‍കിയിരുന്നു. കേരളം അയച്ച കത്തിലെ പ്രധാന ആവശ്യങ്ങള്‍ ഇവയാണ്


  1. സംസ്ഥാനങ്ങള്‍ക്കു കടമെടുക്കാവുന്ന തുക സംസ്ഥാന ജിഎസ്ടിയുടെ 3 ശതമാനത്തില്‍ നിന്ന് 4 ശതമാനമാക്കി വര്‍ധിപ്പിക്കണം. വികസന പദ്ധതികള്‍ക്കായുള്ള വിദേശ വായ്പകളെ സംസ്ഥാനത്തിന്റെ ബാധ്യതകളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണം
  2. ജിഎസ്ടിയുടെ 60% വിഹിതം സംസ്ഥാനങ്ങള്‍ക്കു നല്‍കുക. ജിഎസ്ടി നഷ്ടപരിഹാരം 5 വര്‍ഷത്തേയ്ക്കു കൂടി നീട്ടുക. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള കേന്ദ്രത്തിന്റെ വിഹിതം 60ല്‍ നിന്ന് 75 ശതമാനമാക്കി വര്‍ധിപ്പിക്കുക.
  3. തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിലെ തൊഴില്‍ ദിനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുക. ക്ഷേമ പെന്‍ഷനില്‍ കേന്ദ്രത്തിന്റെ വിഹിതം ഉയര്‍ത്തുക.
  4. എയിംസിനു സമാനമായി ആരോഗ്യ കേന്ദ്രം. വന്ദേ ഭാരത് സ്‌കീമില്‍പ്പെടുത്തി കേരളത്തിനകത്തും പുറത്തേയ്ക്കും ട്രെയിന്‍. കൊച്ചി മെട്രോ, നേമം കോച്ചിങ് ടെര്‍മിനല്‍, തലശ്ശേരി-മൈസൂര്‍ ബ്രോഡ്‌ഗേജ് റെയില്‍ എന്നിവയ്ക്കായി പ്രത്യേക സഹായം ലഭ്യമാക്കുക.

Tags:    

Similar News