സ്വർണാഭരണ കയറ്റുമതി ഇകൊമേഴ്‌സിലൂടെ ലളിതമാക്കുന്നു

കൊറിയർ വഴി സ്വര്ണാഭരണ കയറ്റുമതി പ്രക്രിയ ലഘൂകരിച്ചിരിക്കുന്നു

Update: 2022-06-13 12:30 GMT

ഇകൊമേഴ്സ് കമ്പനികൾക്ക് (eCommerce Companies) സ്വർണാഭരണ കയറ്റുമതി (Jewellery Export) കൊറിയർ വഴി സാധ്യമാക്കാൻ മാനദണ്ഡങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. ഇത് സംബന്ധിച്ച ലളിതമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടി ക്രമങ്ങൾക്കാണ് കേന്ദ്ര പരോക്ഷ നികുതി വകുപ്പ് രൂപം നൽകിയിരിക്കുന്നത്.

കൊറിയർ ഇറക്കുമതിയും കയറ്റുമതിയും (ഇലക്ട്രോണിക് പ്രഖ്യാപനവും പ്രോസസിംഗും) 2010 എന്ന നിയമമാണ് കേന്ദ്ര പരോക്ഷ നികുതി വകുപ്പ് ഭേദഗതി ചെയ്യുന്നത്. ഈ ഭേദഗതിയിൽ ഉപഭോക്താക്കൾ തിരിച്ചയയ്ക്കുന്ന സ്വര്ണാഭരണത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് സമ്പാദിക്കുന്ന നിർദ്ദേശങ്ങളോ അഭിപ്രായങ്ങളോ പൊതുജനങ്ങൾക്ക് അറിയിക്കാൻ ജൂൺ 14 വരെ സമയമുണ്ട്.
2022 -23 കേന്ദ്ര ബജറ്റിൽ ധന മന്ത്രി നിർമല സീതാരാമൻ സ്വര്ണാഭരണ കയറ്റുമതി ഇകൊമേഴ്സ് വഴി ലളിതമായി സാധ്യമാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.സ്വര്ണാഭരണ ഉൽപാദകർക്കും വിപണനം നടത്തുന്നവർക്കും പുതിയ മാനദണ്ഡങ്ങൾ കയറ്റുമതി വർധിപ്പിക്കാനും കൂടുതൽ വിദേശ വിപണികൾ കണ്ടെത്താനും സാധിക്കുമെന്ന് കരുതപ്പെടുന്നു. പുതിയ മാന ദണ്ഡങ്ങൾ സ്വർണം പതിച്ച ആഭരണങ്ങൾ (studded) ഇമിറ്റേഷൻ ആഭരണങ്ങൾ തുടങ്ങി എല്ലാത്തരം ആഭരണങ്ങൾക്കും ബാധകമാണ്.

കയറ്റുമതി ചെയ്യാൻ ഉദ്ദേശിക്കുന്നവർ സ്വര്ണാഭരണത്തിന്റെ പടങ്ങൾ വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയും അതോടൊപ്പം ഹാൾമാർക്ക് സെർട്ടിഫിക്കറ്റും ഉൾപെടുത്തിയിരിക്കണം. ആഭരണത്തിന്റെ വില മുൻകൂറായി അടച്ചവർക്ക് മാത്രമേ ഉൽപന്നം അയ്യച്ചു കൊടുക്കാവൂ.


Tags:    

Similar News