ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലാഭക്ഷമത 2-3 % ഇടിയാന്‍ സാധ്യത

നിർമാണ മേഖലയുമായി ബന്ധപെട്ട കമ്പനികളുടെ മാർജിനിൽ 6 % വരെ ഇടിവ്

Update:2022-04-13 14:45 IST

കോവിഡ്  (Covid19) ആഘാതവും, റഷ്യ-യുക്രയ്ൻ (Russia-Ukraine) സംഘർഷവും കാരണം അസംസ്‌കൃത വസ്തുക്കളുടെ വില വർധിച്ചതും 2021-22 ൽ നാലാം പാദത്തിൽ ഇന്ത്യൻ കോർപ്പറേറ്റ് മേഖലയുടെ ലാഭക്ഷമതയിൽ വാർഷിക അടിസ്ഥാനത്തിൽ 2 -3 % കുറയാൻ സാധ്യതയുണ്ടെന്ന് ക്രെഡിറ്റ് റേറ്റിംഗ്‌സ് ഏജൻസിയായ ക്രിസിൽ റേറ്റിംഗ്‌സ് വിലയിരുത്തുന്നു. എണ്ണ-പ്രകൃതി വാതകം, ധനകാര്യ സ്ഥാപനങ്ങൾ ഒഴികെ യുള്ള 300 ൽ പ്പരം കമ്പനികളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം.

2021-22 ൽ നികുതി, പലിശ തുടങ്ങിയ ഇനിങ്ങൾക്ക് മുൻപുള്ള വരുമാനത്തിന്റെ മാർജിൻ 0.4 % താഴ്ന്നിട്ടുണ്ടാകാമെന്ന് ക്രിസിൽ കരുതുന്നു. 21 -23 % മാർജിനിൽ നിന്ന് 2022-23 മാർജിൻ 20 -22 ശതമാനമായി കുറയാൻ സാധ്യതുണ്ട്. ലോഹങ്ങൾ, ഊർജം എന്നിവയുടെ വിലവര്ധനവ് നേരിടാൻ ഉൽപ്പന്ന വിലകൾ ഉയർത്താൻ കഴിയാത്ത സാഹചര്യത്തിൽ മാർജിൻ കുറയാനാണു സാധ്യത.
നിർമാണ മേഖലയുമായി ബന്ധപ്പെട്ട കമ്പനികളുടെ മാർജിൻ 5 മുതൽ 6 % കുറയാൻ സാധ്യത. കയറ്റുമതി, വ്യാവസായിക ഉൽപന്നങ്ങൾ നിർമിക്കുന്ന മേഖലയിൽ മാർജിൻ 4 % കുറഞ്ഞിട്ടുണ്ട്. ഉരുക്ക് 25 %, ക്രൂഡ് ഓയിൽ 31%, കൽക്കരി 2.8 മടങ്ങ് വില വർധനവ് ഉണ്ടായത് വ്യവസായങ്ങളുടെ മാർജിനിൽ ഇടിവ് വരുത്തി. മൊത്തം കോര്പറേറ്റ് വരുമാനം 2021 -22 നാലാം പാദത്തിൽ 16-18 % വർധിച്ചു. ഉൽപന്ന വിലകൾ വർധിപ്പിച്ചത് കൊണ്ടാണ് വരുമാന വർധനവ് ഉണ്ടായത്.
ഐ ടി വ്യവസായത്തിന്റെ വരുമാനം 20 -22 % വർധിച്ചു, ഉരുക്ക് 30 -25 %, അലൂമിനിയം വ്യവസായം 50-55% വരുമാന വർധനവ് നേടി.


Tags:    

Similar News