പ്രതീക്ഷയോളം വളര്‍ന്ന് ലെനോവോയുടെ മൂന്നാംപാദ അറ്റദായം

വരുമാനം 22 ശതമാനം ഉയര്‍ന്ന് 17.25 ബില്യണ്‍ ഡോളറായി ഉയര്‍ന്നു

Update:2021-02-03 12:56 IST

ആഗോളതലത്തില്‍ ലാപ്‌ടോപ്പ് നിര്‍മാണത്തിലെ വമ്പന്മാരായ ലെനോവോയ്ക്ക് മൂന്നാം പാദത്തില്‍ ഉയര്‍ന്ന വളര്‍ച്ച. മൂന്നാം പാദത്തിലെ അറ്റദായത്തില്‍ 53 ശതമാനം വളര്‍ച്ചയാണ് ചൈനീസ് കമ്പനിയായ ലെനോവോ നേടിയത്. കമ്പനി പ്രതീക്ഷിച്ചതിനേക്കാളേറെയാണിത്.

കോവിഡ് മഹാമാരി കാരണം ആളുകള്‍ വീടുകളില്‍നിന്ന് ജോലി ചെയ്യാന്‍ തുടങ്ങിയതാണ് ലാപ്‌ടോപ്പ് വില്‍പ്പന ഉയരാനിടയാക്കിയത്.
ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ അറ്റാദായം 395 മില്യണ്‍ ഡോളറായി ഉയര്‍ന്നു. 293.7 മില്യണ്‍ ഡോളര്‍ അറ്റദായം നേടുമെന്നായിരുന്നു വിദഗ്ധര്‍ വിലയിരുത്തിയിരുന്നത്. അതേസമയം വരുമാനം 22 ശതമാനം ഉയര്‍ന്ന് 17.25 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.


Tags:    

Similar News