യുക്രൈന്‍-റഷ്യ സംഘര്‍ഷം: മുകേഷ് അംബാനിക്ക് നഷ്ടം 81,000 കോടി, അദാനിയുടെ നഷ്ടവും കുറച്ചല്ല
റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരി വില ഇന്ന് 5.23 ശതമാനത്തോളമാണ് ഇടിഞ്ഞത്
ആഗോള വിപണികളെ വീഴ്ചയിലേക്ക് തള്ളിയിട്ട യുക്രൈന്‍-റഷ്യ സംഘര്‍ഷത്തിനിടെ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മുകേഷ് അംബാനിക്ക് നഷ്ടമായത് 81,000 കോടി. ഓഹരി വിപണി കുത്തനെ ഇടിഞ്ഞതോടെ, മുകേഷ് അംബാനിയുടെ കീഴിലുള്ള കമ്പനികളുടെ ഓഹരികളും താഴ്ചയിലേക്ക് വീണതാണ് നഷ്ടത്തിന് കാരണമായത്. ഇന്ന് 2,702 പോയ്ന്റ്, അതായത് 4.72 ശതമാനത്തോളം ഇടിഞ്ഞ് 54,529 പോയ്ന്റിലാണ് സെന്‍സെക്‌സ് സൂചിക വ്യാപാരം അവസാനിപ്പിച്ചത്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡ് 5.23 ശതമാനമാണ് ഇടിഞ്ഞത്.
അതേസമയം, ഗൗതം അദാനിയും വിപണിയിലെ ചാഞ്ചാട്ടത്തിനിടയിലും മികച്ച പ്രകടനം കാഴ്ചവെച്ച അദാനി ഗ്രൂപ്പ് ഓഹരികള്‍ ഫെബ്രുവരി 15 ന് ശേഷം വിപണി മൂലധനത്തില്‍ നിന്ന് 4.2 ശതമാനമാണ് ഇടിഞ്ഞത്. 47,307 കോടി രൂപ നഷ്ടം. അദാനി ടോട്ടല്‍ ഗ്യാസാണ് ഏറ്റവും വലിയ നഷ്ടം നേരിട്ടത്. ഏകദേശം 20,000 കോടി രൂപ നഷ്ടം. ഈ ദിവസങ്ങളില്‍ അദാനി എന്റര്‍പ്രൈസസിന് 17,000 കോടിയും അദാനി പോര്‍ട്ട്‌സിന് 10,300 കോടിയും നഷ്ടം നേരിട്ടു.