വില്‍പ്പന ഉയര്‍ന്നു, മാര്‍ച്ച് പാദത്തില്‍ 8.51 കോടി രൂപയുടെ അറ്റാദായവുമായി വണ്ടര്‍ല ഹോളിഡേയ്സ്

വണ്ടര്‍ല ഹോളിഡേയ്സിന്റെ ഓഹരി വില ഏഴ് ശതമാനത്തിലധികം ഉയര്‍ന്നു

Update: 2022-05-27 05:42 GMT

2022 സാമ്പത്തിക വര്‍ഷത്തിലെ അവസാനപാദത്തില്‍ 8.51 കോടി രൂപയുടെ അറ്റാദായവുമായി വണ്ടര്‍ല ഹോളിഡേയ്സ് (Wonderla Holidays). 2021 മാര്‍ച്ച് പാദത്തില്‍ 4.87 കോടി രൂപയായിരുന്നു അറ്റദായ നഷ്ടം. കൂടാതെ, മാര്‍ച്ച് പാദത്തിലെ വില്‍പ്പന 73.24 ശതമാനം ഉയര്‍ന്ന് 57.69 കോടി രൂപയായി. കഴിഞ്ഞവര്‍ഷത്തെ കാലയളവില്‍ ഇത് 33.30 കോടി രൂപയായിരുന്നു.

2022 സാമ്പത്തിക വര്‍ഷത്തെ അറ്റാദായ നഷ്ടം മുന്‍വര്‍ഷത്തെ 49.93 കോടി രൂപയില്‍ നിന്ന് 9.48 കോടി രൂപയായി കുറഞ്ഞു. വില്‍പ്പന 231.99 ശതമാനം ഉയര്‍ന്ന് മുന്‍വര്‍ഷത്തെ 38.42 കോടിയില്‍ നിന്ന് 127.55 കോടി രൂപയായും ഉയര്‍ന്നു.
അതേസമയം, വണ്ടര്‍ല ഹോളിഡേയ്സിന്റെ ത്രൈമാസ ഫലപ്രഖ്യാപനം ഓഹരിവിപണിയിലും പ്രതിഫലിച്ചു. ഇന്ന് (27-05-2022, 10.00ഏഴ് ശതമാനത്തിലധികം ഉയര്‍ന്ന വണ്ടര്‍ല ഹോളിഡേയ്സ് 221 രൂപ എന്ന നിലയിലാണ് വിപണിയില്‍ വ്യാപാരം നടത്തുന്നത്.



Tags:    

Similar News