ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും നാളെ പ്രത്യേക വ്യാപാര സെഷന്‍; ഓഹരി വില്‍ക്കാന്‍ നിയന്ത്രണം
അപ്പര്‍-പ്രൈസ് ബ്രാന്‍ഡ് പരിധി 2-5 ശതമാനം
UPDATE : ഓഹരി വിപണിയിൽ നാളെ (ശനിയാഴ്ച) നടക്കേണ്ടിയിരുന്ന പ്രത്യേക വ്യാപാര സെഷൻ ഒഴിവാക്കി, സമ്പൂർണ വ്യാപാരദിനമായി പ്രഖ്യാപിച്ചു. അയോധ്യയിൽ പ്രാണപ്രതിഷ്ഠ നടക്കുന്ന തിങ്കളാഴ്ച (ജനുവരി 22) ഓഹരി വിപണിക്ക് പൂർണ അവധിയായിരിക്കും. വിശദാംശങ്ങൾക്ക് : Click here
ദീപാവലി ആഘോഷക്കാലത്തെ മുഹൂര്‍ത്ത വ്യാപാരം പോലെ ഇന്ത്യന്‍ ഓഹരി വിപണികളായ ബി.എസ്.ഇയും എന്‍.എസ്.ഇയും നാളെ (ജനുവരി 20) പ്രത്യേക വ്യാപാരം നടത്തും. ഇതുപക്ഷേ, ഏതെങ്കിലും ആഘോഷ പശ്ചാത്തലത്തിലല്ല എന്ന് മാത്രം.
നാളെ പ്രീ-ഓപ്പണ്‍ സെഷന്‍ രാവിലെ 9ന് ആരംഭിച്ച് 9.08വരെ നീളും. തുടർന്ന്, രാവിലത്തെ സെഷന്‍ പതിവ് ദിനങ്ങളിലെ പോലെ 9.15ന് ആരംഭിക്കും. 10ന് ക്ലോസ് ചെയ്യും. രണ്ടാം സെഷന്‍ 11.30ന് ആരംഭിച്ച് 12.30 വരെ നടക്കും. 11.15ന് ഡിസാസ്റ്റര്‍ റിക്കവറി സൈറ്റില് പ്രീ-ഓപ്പണ്‍ സെഷനുണ്ടാകും. തുടര്‍ന്ന്, 11.23 മുതൽ 11.30 വരെയാണ് ഡി.ആര്‍ സൈറ്റില്‍ സാധാരണ വ്യാപാരം. 12.40 മുതല്‍ 12.50 വരെ ക്ലോസിംഗ് സെഷന്‍ നടക്കും. അതോടുകൂടി പ്രത്യേക വ്യാപാരം അവസാനിക്കും.