സ്വര്‍ണവില വീണ്ടും കുറഞ്ഞു, ആഭരണം വാങ്ങിസൂക്ഷിക്കുന്നവര്‍ക്ക് ഇത് നല്ലകാലം

ജിഎസ്ടി, ഇംപോര്‍ട്ട് ഡ്യൂട്ടി എന്നിവയുള്ളതിനാല്‍ കല്ലു പതിപ്പിച്ച ആഭരണങ്ങള്‍ തെരഞ്ഞെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം

Update: 2022-07-26 07:37 GMT

സംസ്ഥാനത്ത് സ്വര്‍ണവില (Gold Rate) ചാഞ്ചാടുകയാണ്. ആഗോള വിപണിയില്‍ ഡോളര്‍ ശക്തിപ്രാപിച്ചതുമുതല്‍ ദേശീയ വിപണിയില്‍ സ്വര്‍ണവില അങ്ങോട്ടുമിങ്ങോട്ടും ഓട്ടത്തിലാണ്. അധികദൂരം ഓടുന്നുമില്ല. കണക്കുകള്‍ പരിശോധിച്ചാല്‍ എംസിഎക്‌സ് സൂചികയില്‍ സ്വര്‍ണം കഴിഞ്ഞ നാല് മാസക്കാലം കൊണ്ട് 5000 രൂപ വരെയാണ് ഇടിഞ്ഞിട്ടുള്ളത്. കേരളത്തില്‍ കഴിഞ്ഞ രണ്ട് മാസക്കാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വില്‍പ്പന തുടരുന്നത്.

സ്വര്‍ണം വലിയൊരു നിക്ഷേപ സാധ്യത മുന്നോട്ടു വയ്ക്കുന്നില്ല എന്ന് വിപണി വിദഗ്ധര്‍ പറയുമ്പോഴും ആഭരണങ്ങളായി ആവശ്യം വരുന്നവര്‍ക്ക് വാങ്ങി സൂക്ഷിക്കാന്‍ കഴിയുന്ന സമയമാണ് ഇത്. നിക്ഷേപമായിട്ടാണ് സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ സ്വര്‍ണക്കട്ടകളായോ, അധികം പണിത്തരമില്ലാത്ത കോയിനുകളായോ വാങ്ങി സൂക്ഷിക്കാം. അതേ സമയം വിവാഹാവശ്യങ്ങള്‍ക്ക് സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്ന റീറ്റെയ്ല്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ നല്ല സമയമാണ്.
കല്ലുകള്‍ പതിപ്പിച്ച ആഭരണങ്ങള്‍ക്ക് ജിഎസ്ടി 12-21 ശതമാനം വരെയുണ്ട്. അതിനാല്‍ തന്നെ ഇംപോര്‍ട്ട് ഡ്യൂട്ടി, ജിഎസ്ടി എന്നിവയും പണിക്കൂലിയുമുള്‍പ്പെടെ വലിയൊരു തുക വരുന്നതിനാല്‍ ആഭരണങ്ങളായി വാങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്.
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു
കേരളത്തില്‍ രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് ഇടിഞ്ഞു. ശനിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ വര്‍ധിച്ചിരുന്നു. ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില (Today's Gold Rate) 37,240 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4655 രൂപയായി. ശനിയാഴ്ച 50 രൂപ ഉയര്‍ന്നിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3845 രൂപയാണ്. വെള്ളി വിലയില്‍ മാറ്റമില്ല.
കഴിഞ്ഞ 10 ദിവസത്തെ വില (ഒരു പവന്‍)
ജൂലൈ 17 - 36,960 രൂപ
ജൂലൈ 18 - 36,960 രൂപ
ജൂലൈ 19 - 37,040 രൂപ
ജൂലൈ 20 - 37,120 രൂപ
ജൂലൈ 21 - 36,800 രൂപ
ജൂലൈ 22 - 37,120 രൂപ
ജൂലൈ 23 - 37,520 രൂപ
ജൂലൈ 24 - 37,520 രൂപ
ജൂലൈ 25 - 37,520 രൂപ
ജൂലൈ 26 - 37,240 രൂപ


Tags:    

Similar News