ദീപാവലിക്ക് ശേഷം നിലം തൊടാതെ സ്വര്‍ണവില: ഇന്ന് വീണ്ടും കുതിപ്പ്

കേരളത്തില്‍ രണ്ട് ദിവസം കൊണ്ട് കൂടിയത് 200 രൂപ

Update: 2022-10-27 07:50 GMT

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഉയര്‍ച്ച. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ 120 രൂപയുടെ വര്‍ധനവ് ഉണ്ടായിരുന്നു. രണ്ട് ദിവസംകൊണ്ട് 200 രൂപയുടെ വര്‍ധനവോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വില (Today's Gold Rate) 37680 രൂപയായി. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 25 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 4710 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5 രൂപ ഉയര്‍ന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 3895 രൂപയാണ്.
വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം സാധരണ വെള്ളിക്ക് ഒരു രൂപ ഉയര്‍ന്നു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില 64 രൂപയാണ്. അതേസമയം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.
ആഗോള വിപണി
വ്യാവസായിക ലോഹങ്ങള്‍ ഇന്നലെ നല്ല കുതിപ്പിലായിരുന്നു. ചെമ്പുവില മൂന്നു ശതമാനം ഉയര്‍ന്ന് ടണ്ണിന് 7762 ഡോളറായി. അലൂമിനിയം അഞ്ചു ശതമാനം കയറി 2330 ഡോളറിലെത്തി. ലെഡ്, നിക്കല്‍, സിങ്ക്, ടിന്‍ തുടങ്ങിയവയും ഉയര്‍ന്നു. ഇരുമ്പയിര് വില അല്‍പം ഉയര്‍ന്നു.
ഡോളറിന്റെ താഴ്ചയില്‍ സ്വര്‍ണം കയറി. ഇന്നലെ 1655 ഡോളറില്‍ നിന്ന് 1675 വരെ ഉയര്‍ന്നു. ഇന്നു രാവിലെ 1668-1669 ഡോളറിലാണു വ്യാപാരം.


Tags:    

Similar News