ഓഹരി വിപണിയില്‍ ആവേശത്തിന് കുറവില്ല; 1,197 പോയ്ന്റ് ഉയര്‍ന്ന് സെന്‍സെക്‌സ്

ഇന്ന് വ്യാപാരത്തിനിടെ സെന്‍സെക്‌സ് ഒരു ഘട്ടത്തില്‍ 50,154 പോയ്ന്റിലെത്തി

Update: 2021-02-02 11:45 GMT

വണ്ടര്‍ലാ ഹോളിഡേയ്‌സ് 204.60 +1.61%ആവേശം ചോരാതെ ഇന്ത്യന്‍ ഓഹരി വിപണികള്‍. കേന്ദ്ര ബജറ്റ് അവതരണം കഴിഞ്ഞ് രണ്ടാം നാളിലും സെന്‍സെക്‌സ് ഉയര്‍ച്ച രേഖപ്പെടുത്തി. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് സൂചിക 50,000 കടക്കുകയും ചെയ്തു. ഇന്ത്യന്‍ ഓഹരി സൂചിക ഈ വര്‍ഷം 55,000 കടക്കുമെന്ന മോര്‍ഗാന്‍ സ്റ്റാന്‍ലിയുടെ അനുമാനവും ഇന്ന് പുറത്തുവന്നിട്ടുണ്ട്.

ബജറ്റ് നിര്‍ദേശങ്ങള്‍ വിപണിയെ ഉത്തേജിപ്പിക്കുന്നതിനൊപ്പം വിദേശ നിക്ഷേപകരും സജീവമായി രംഗത്തുണ്ട്. സെന്‍സെക്‌സ് ഇന്ന് 1,197 പോയ്ന്റ്, അഥവാ 2.46 ശതമാനം ഉയര്‍ന്ന് 49,797.7ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 367 പോയ്ന്റ് അഥവാ 2.57 ശതമാനം ഉയര്‍ന്ന് 14,648ല്‍ ക്ലോസ് ചെയ്തു.

അള്‍ട്രാ ടെക് സിമന്റ്, എസ് ബി ഐ, എച്ച് ഡി എഫ് സി ബാങ്ക്, എല്‍ ആന്‍ഡ് ടി, ശ്രീ സിമന്റ്, ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍ക്കോ എന്നിവയെല്ലാം ഇന്ന് മികച്ച മുന്നേറ്റം കാഴ്ചവെച്ചു.

ബിഎസ്ഇ മിഡ് കാപ്, സ്‌മോള്‍ കാപ് സൂചികകളും ഇന്ന് മികച്ച പ്രകടനമാണ് നടത്തിയത്.

ആഗോളവിപണികളും തുടര്‍ച്ചയായി രണ്ടാം ദിവസവും നേട്ടത്തിലാണ്. സാമ്പത്തിക ഉത്തേജക പാക്കേജുകളെ കുറിച്ചുള്ള ശുഭാപ്തി വിശ്വാസവും സമ്പദ് രംഗത്തെ ഉണര്‍വും ഒക്കെ ഇതിന് കാരണമാണ്. ഇതിന്റെ ചുവടുപിടിച്ച് കൂടിയാണ് ഇന്ത്യന്‍ ഓഹരി സൂചികകളും മുന്നേറുന്നത്. വിദേശ നിക്ഷേപകര്‍ ആവേശത്തോടെ ഇന്ത്യന്‍ വിപണികളിലുണ്ട്.

കേരള കമ്പനികളുടെ പ്രകടനം

ഇന്ന് ഭൂരിഭാഗം കേരള കമ്പനികളുടെ ഓഹരി വിലകളും ഉയര്‍ച്ച രേഖപ്പെടുത്തി. അപ്പോളോ ടയേഴ്‌സ് ഓഹരി വില ആറുശതമാനത്തിലേറെ ഉയര്‍ന്നപ്പോള്‍ കൊച്ചിന്‍ മിനറല്‍സ് ഓഹരി വിലയില്‍ അഞ്ചു ശതമാനത്തിലേറെ വര്‍ധനയുണ്ടായി. ഈസ്‌റ്റേണ്‍ ട്രെഡ്‌സ് വില അഞ്ചുശതമാനത്തോളം വര്‍ധിച്ചു. വി ഗാര്‍ഡ് ഓഹരി വില നാല് ശതമാനത്തിലേറെ കൂടി. ഫെഡറല്‍ ബാങ്ക് ഓഹരി വില നാല് ശതമാനത്തിനടുത്ത് നേട്ടമുണ്ടാക്കി. റബ്ഫില ഇന്റര്‍നാഷണലാണ് ഇന്ന് ഏറെ നേട്ടമുണ്ടാക്കിയ ഓഹരി. ഏഴുശതമാനത്തിലേറെ വില വര്‍ധിച്ചു.



 


Tags:    

Similar News