ലോഹവും ഊര്‍ജവും തുണച്ചു, സൂചികകളില്‍ മുന്നേറ്റം

എഫ്എസിടി, മണപ്പുറം ഫിനാന്‍സ്, ഹാരിസണ്‍സ് മലയാളം ഉള്‍പ്പടെ 17 കേരള ഓഹരികള്‍ നേട്ടമുണ്ടാക്കി

Update: 2021-02-25 12:23 GMT

മെറ്റല്‍, ഊര്‍ജ മേഖലകളുടെ കരുത്തില്‍ ഓഹരി വിപണി കുതിച്ചു. സെന്‍സെക്‌സ് 257.62 പോയന്റ് ഉയര്‍ന്ന് 51,039.31 പോയ്ന്റിലും നിഫ്റ്റി 115.40 പോയ്ന്റ് ഉയര്‍ന്ന് 15097.40 പോയ്ന്റിലും ഇന്ന് ക്ലോസ് ചെയ്തു. 1755 ഓഹരികള്‍ നേട്ടമുണ്ടാക്കി. 1149 ഓഹരികളുടെ വിലയിടിഞ്ഞപ്പോള്‍ 169 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

കോള്‍ ഇന്ത്യ, യുപിഎല്‍, അദാനി പോര്‍ട്ട്‌സ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീ,് ബിപിസിഎല്‍ തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള്‍. ഐസിഐസിഐ ബാങ്ക്, നെസ്‌ളെ, എല്‍ & ടി, ഡിവിസ് ലാബ്‌സ്, ടൈറ്റാന്‍ തുടങ്ങിയവ നേട്ടമുണ്ടാക്കാനാകാതെ പോയ ഓഹരികളില്‍ പെടുന്നു.
മെറ്റല്‍ സൂചികയില്‍ നാലു ശതമാനവും എനര്‍ജിയില്‍ 3 ശതമാനവും ഉയര്‍ച്ചയാണ് ഉണ്ടായത്. എന്നാല്‍ എഫ്എംസിജി മേഖലയ്ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായില്ല.
ആഭ്യന്തര വിപണിയില്‍ ഇന്നലെയുണ്ടായ കുതിപ്പ് തുടരാന്‍ കരുത്താര്‍ജിച്ച ആഗോള വിപണിയും സഹായകമായി.
കേരള കമ്പനികളുടെ പ്രകടനം
കേരള ഓഹരികളില്‍ 17 എണ്ണവും ഇന്ന് നേട്ടമുണ്ടാക്കി. 14.29 ശതമാനം നേട്ടവുമായി എഫ്എസിടിയാണ് മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്. ഓഹരി വില 11.10 രൂപ ഉയര്‍ന്ന് 88.75 രൂപയിലെത്തി. മണപ്പുറം ഫിനാന്‍സ് (4.46 ശതമാനം), ഹാരിസണ്‍സ് മലയാളം (3.92 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 3.85 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് ( 2.70 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (2.25 ശതമാനം), ഫെഡറല്‍ ബാങ്ക് (1.95 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍.
ഇന്നലെ മികച്ച നേട്ടമുണ്ടാക്കിയ വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സിന്റെ ഓഹരി വില ഇന്ന് 6.09 ശതമാനം ഇടിഞ്ഞു. 7.20 രൂപ ഇടിഞ്ഞ് 111 രൂപയായി. ആസ്റ്റര്‍ ഡിഎം, കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍, റബ്ഫില ഇന്റര്‍നാഷണല്‍ തുടങ്ങി പത്ത് കേരള ഓഹരികള്‍ക്കാണ് നേട്ടമുണ്ടാക്കാനാകാതെ പോയത്. പാറ്റ്‌സ്പിന്‍ ഇന്ത്യയുടെ ഓഹരി വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല.

അപ്പോളോ ടയേഴ്‌സ് 241.55

ആസ്റ്റര്‍ ഡി എം 148.95

എവിറ്റി 44.60

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 137.00

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 382.85

സിഎസ്ബി ബാങ്ക് 226.10

ധനലക്ഷ്മി ബാങ്ക് 13.98

ഈസ്റ്റേണ്‍ ട്രെഡ്‌സ് 52.00

എഫ്എസിടി 88.75

ഫെഡറല്‍ ബാങ്ക് 86.25

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 52.25

ഹാരിസണ്‍സ് മലയാളം 130.05

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 36.10

കേരള ആയുര്‍വേദ 48.00

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 26.15

കിറ്റെക്‌സ് 108.05

കെഎസ്ഇ 2320.00

മണപ്പുറം ഫിനാന്‍സ് 179.35

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 420.80

മുത്തൂറ്റ് ഫിനാന്‍സ് 1329.70

നിറ്റ ജലാറ്റിന്‍ 169.90

പാറ്റ്‌സ്പിന്‍ ഇന്ത്യ 5.26

റബ്ഫില ഇന്റര്‍നാഷണല്‍ 58.45

സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.90

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.81

വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 111.00

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 230.70

വണ്ടര്‍ലാ ഹോളിഡേയ്‌സ് 205.00




Tags:    

Similar News