മുന്നേറി സൂചികകള്‍, ഓഹരി വിപണിയില്‍ ആവേശം കുറയുന്നില്ല

ഇന്ത്യന്‍ ഓഹരി സൂചികകള്‍ മുന്നേറ്റം തുടരുന്നു

Update: 2021-06-03 12:33 GMT

പ്രതിദിന കോവിഡ് കേസുകളില്‍ വരുന്ന കുറവും രാജ്യാന്തരതലത്തിലെ നല്ല വാര്‍ത്തകളും ഇന്നും ഓഹരി വിപണിയെ മുന്നോട്ട് നയിച്ചു. ഇന്നലെ മിഡ് കാപ്, സ്‌മോള്‍ കാപ് ഓഹരികളില്‍ നിക്ഷേപതാല്‍പ്പര്യം ഏറെയായിരുന്നുവെങ്കിലും മുഖ്യ സൂചികകള്‍ വിപണിയുടെ സ്വഭാവം അതേ പടി പ്രതിഫലിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് നിഫ്റ്റിയും സെന്‍സെക്‌സും മുക്കാല്‍ ശതമാനത്തോളം ഉയര്‍ന്നു.

സെന്‍സെക്‌സ് 0.74 ശതമാനം അഥവാ 383 പോയ്ന്റ് ഉയര്‍ന്ന് 52,232ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 0.73 ശതമാനം അഥവാ 114 പോയ്ന്റ് ഉയര്‍ന്ന് 15,705ലും ക്ലോസ് ചെയ്തു.

ബിഎസ്ഇ മിഡ് കാപ്, സ്‌മോള്‍ കാപ് സൂചികകള്‍ ഇന്നും മുഖ്യസൂചികകളേക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇരു സൂചികകളും ഒരു ശതമാനത്തിലേറെ ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
അഞ്ച് കേരള കമ്പനികള്‍ക്ക് മാത്രമേ ഇന്ന് നില മെച്ചപ്പെടാതിരുന്നുള്ളൂ. വി ഗാര്‍ഡ് ഓഹരി വില ഇന്ന രണ്ടുശതമാനത്തിലേറെ ഇടിഞ്ഞു.

ഇന്നലെ മികച്ച സാമ്പത്തിക ഫലം പുറത്തുവിട്ട മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വില 6.90 ശതമാനം ഉയര്‍ന്നു.

ഇന്‍ഡിട്രേഡ് ഓഹരി വില ഇന്ന് 14.73 ശതമാനമാണ് വര്‍ധിച്ചത്.




 


 


Tags:    

Similar News