സൂചികകളില്‍ മുന്നേറ്റം, സെന്‍സെക്‌സ് 638 പോയ്ന്റ് ഉയര്‍ന്നു

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, വിക്ടറി പേപ്പര്‍ & ബോര്‍ഡ്‌സ്, മണപ്പുറം ഫിനാന്‍സ് തുടങ്ങി 23 കേരള ഓഹരികള്‍ നേട്ടമുണ്ടാക്കി

Update: 2021-07-22 11:52 GMT

ആഗോള വിപണിയില്‍ നിന്നുള്ള മികച്ച സൂചനകളുടെ കരുത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി കുതിച്ചു. സെന്‍സെക്‌സ് 638.70 പോയ്ന്റ് ഉയര്‍ന്ന് 52837.21 പോയ്ന്റിലും നിഫ്റ്റി 191.90 പോയ്ന്റ് ഉയര്‍ന്ന് 15824 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. 2131 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1054 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 128 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ ത്രൈമാസത്തിലെ കമ്പനികളുടെ മികച്ച ഫലങ്ങളുമാണ് വിപണിക്ക് താങ്ങായത്.
ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടെക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍, ബജാജ് ഫിന്‍സെര്‍വ് തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള്‍, എച്ച് യു എല്‍, ഏഷ്യന്‍ പെയ്ന്റ്‌സ്, ബജാജ് ഓട്ടോ, സിപ്ല, ബ്രിട്ടാനിയ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
എഫ്എംസിജി ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം നേട്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ 1.5 ശതമാനം ഉയര്‍ന്നത്.
കേരള കമ്പനികളുടെ പ്രകടനം
മികച്ച പ്രകടനമാണ് ഇന്ന് കേരള കമ്പനികള്‍ കാഴ്ചവെച്ചത്. 13.58 ശതമാനം നേട്ടവുമായി മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് നേട്ടത്തില്‍ മുമ്പിലുണ്ട്. വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (8.96 ശതമാനം), മണപ്പുറം ഫിനാന്‍സ് (7.58 ശതമാനം), ധനലക്ഷ്മി ബാങ്ക് (6.69 ശതമാനം), എവിറ്റി (5.92 ശതമാനം), ഹാരിസണ്‍സ് മലയാളം (5.32 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (5.04 ശതമാനം) തുടങ്ങി 23 കേരള ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി.
സിഎസ്ബി ബാങ്ക് , വണ്ടര്‍ലാ ഹോളിഡേയ്‌സ്, കെഎസ്ഇ, കിറ്റെക്‌സ്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് എന്നീ ആറ് കേരള കമ്പനികള്‍ക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനാകാതെ പോയത്.




 


Tags:    

Similar News