സൂചികകളില്‍ ഇന്നും ഇടിവ്

വണ്ടര്‍ലാ ഹോളിഡേയ്‌സ്, ഇന്‍ഡിട്രേഡ് (ജെആര്‍ജി) തുടങ്ങി 14 കേരള കമ്പനി ഓഹരികളുടെ വിലയില്‍ വര്‍ധന

Update: 2022-09-22 11:00 GMT

തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവോടെ സൂചികകള്‍. സെന്‍സെക്‌സ് 337.06 പോയ്ന്റ് ഉയര്‍ന്ന് 59119.72 പോയ്ന്റിലും നിഫ്റ്റി 88.50 പോയ്ന്റ് ഉയര്‍ന്ന് 17629.80 പോയ്ന്റിലും ക്ലോസ് ചെയ്തു.

ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ 75 ബേസിസ് പോയ്ന്റ്‌സ് വര്‍ധിപ്പിച്ചതും വിപണിയുടെ പ്രകടനത്തെ ബാധിച്ചു.
1793 ഓഹരികളുടെ വില ഇന്ന് ഉയര്‍ന്നപ്പോള്‍ 1565 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 137 ഓഹരികളുടെ വില മാറ്റമില്ലാതെ തുടരുന്നു.
പവര്‍ഗ്രിഡ് കോര്‍പറേഷന്‍, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, കോള്‍ ഇന്ത്യ, എച്ച് ഡി എഫ് സി തുടങ്ങിയവ നേട്ടമുണ്ടാക്കാനാകാതെ പോയ ഓഹരികളില്‍പ്പെടുന്നു. ടൈറ്റന്‍ കമ്പനി, എച്ച് യു എല്‍, ഏഷ്യന്‍ പെയ്ന്റ്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, മാരുതി സുസുകി തുടങ്ങിയവ നേട്ടമുണ്ടാക്കി.
പവര്‍, എഫ്എംസിജി, ഓട്ടോ സെക്ടറല്‍ സൂചികകള്‍ ഒഴികെയുള്ളവ നഷ്ടം രേഖപ്പെടുത്തി. ബാങ്ക് സൂചികയില്‍ ഒരു പോയ്ന്റ് ഇടിവ് രേഖപ്പെടുത്തി.
ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
14 കേരള കമ്പനികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. വണ്ടര്‍ലാ ഹോളിഡേയ്‌സ് (5.47 ശതമാനം), ഇന്‍ഡിട്രേഡ് (2.61 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (1.31 ശതമാനം), നിറ്റ ജലാറ്റിന്‍ (1.12 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (1.07 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (0.99 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികളാണ്. ഈസ്റ്റേണ്‍ ട്രെഡ്‌സ്, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, ആസ്റ്റര്‍ ഡി എം, കിറ്റെക്‌സ്, ഹാരിസണ്‍സ് മലയാളം തുടങ്ങി 15 കേരള കമ്പനി ഓഹരികളുടെ വില ഇന്ന് ഇടിഞ്ഞു.

അപ്പോളോ ടയേഴ്‌സ് 289.15

ആസ്റ്റര്‍ ഡി എം 247.75

എവിറ്റി 105.00

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 213.65

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 433.00

സിഎസ്ബി ബാങ്ക് 236.25

ധനലക്ഷ്മി ബാങ്ക് 12.42

ഈസ്റ്റേണ്‍ ട്രെഡ്‌സ് 39.00

എഫ്എസിടി 118.20

ഫെഡറല്‍ ബാങ്ക് 123.05

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 51.20

ഹാരിസണ്‍സ് മലയാളം 157.30

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 35.40

കല്യാണ്‍ ജൂവലേഴ്‌സ് 93.50

കേരള ആയുര്‍വേദ 71.55

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 109.00

കിറ്റെക്‌സ് 206.20

കെഎസ്ഇ 1910.00

മണപ്പുറം ഫിനാന്‍സ് 97.80

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 260.00

മുത്തൂറ്റ് ഫിനാന്‍സ് 1019.80

നിറ്റ ജലാറ്റിന്‍ 484.80

പാറ്റ്‌സ്പിന്‍ ഇന്ത്യ 12.20

റബ്ഫില ഇന്റര്‍നാഷണല്‍ 94.30

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 118.80

സൗത്ത് ഇന്ത്യന്‍ ബാങ്ക് 10.11

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.30

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 248.30

വണ്ടര്‍ലാ ഹോളിഡേയ്‌സ് 411.75 


Tags:    

Similar News