നേട്ടത്തോടെ ഓഹരി വിപണി, സെന്‍സെക്‌സ് 284 പോയ്ന്റ് ഉയര്‍ന്നു

കേരള കമ്പനികളില്‍ ഇന്‍ഡിട്രേഡ് (ജെആര്‍ജി) യുടെ ഓഹരി വില 5.52 ശതമാനം ഉയര്‍ന്നു

Update: 2022-07-21 11:21 GMT

പ്രതീക്ഷകള്‍ പോലെ ചെറിയ നേട്ടത്തോടെ വ്യാപാരം അവാസനിപ്പിച്ച് ഓഹരി വിപണി. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 0.51 ശതമാനം അഥവാ 284 പോയ്ന്റ് ഉയര്‍ച്ചയോടെ 55,681 പോയ്ന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക 0.51 ശതമാനം അഥവാ 84 പോയ്ന്റ് നേട്ടത്തോടെ 16,605 പോയ്ന്റിലും ക്ലോസ് ചെയ്തു.

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എല്‍ ആന്‍ഡ് ടി, ബജാജ് ഫിനാന്‍സ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, യുപിഎല്‍, എല്‍ ആന്‍ഡ് ടി, ബജാജ് ഫിന്‍സെര്‍വ്, ഏഷ്യന്‍ പെയിന്റ്സ്, ഹിന്‍ഡാല്‍കോ, ബിപിസിഎല്‍ എന്നിവ 2 ശതമാനത്തിനും 8 ശതമാനത്തിനും ഇടയില്‍ ഉയര്‍ന്നു മികച്ച നേട്ടമുണ്ടാക്കി. ടെക് എം, ഗ്രാസിം, ദിവിസ് ലാബ്സ്, ആക്സിസ് ബാങ്ക്, അദാനി പോര്‍ട്ട്സ്, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, ബജാജ് ഓട്ടോ, പവര്‍ ഗ്രിഡ് എന്നിവ 2 ശതമാനം വരെ ഉയര്‍ന്നു. അതേസമയം കൊട്ടക് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്‌സ്, എസ്ബിഐ ലൈഫ്, സിപ്ല, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവ രണ്ട് ശതമാനം വരെ താഴ്ന്നു.
വിശാലമായ വിപണികള്‍ മുന്‍നിര സൂചികകളെ മറികടന്നു, ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 1.3 ശതമാനം വരെ ഉയര്‍ന്നു. ടാറ്റ കമ്മ്യൂണിക്കേഷന്‍സിന്റെ ഓഹരി വില 10 ശതമാനം കുതിച്ചു. മേഖലകളില്‍ നിഫ്റ്റി പിഎസ്ബി സൂചിക 1.56 ശതമാനം ഉയര്‍ന്നപ്പോള്‍ നിഫ്റ്റി ഫാര്‍മ 0.4 ശതമാനം ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
284 പോയ്ന്റ് ഉയര്‍ച്ചയോടെ സെന്‍സെക്‌സ് സൂചിക വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ 20 കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി. ഇന്‍ഡിട്രേഡ് (ജെആര്‍ജി) യുടെ ഓഹരി വില 5.52 ശതമാനം ഉയര്‍ന്നു.
സിഎസ്ബി ബാങ്ക് (2.05 ശതമാനം), ധനലക്ഷ്മി ബാങ്ക് (2.41 ശതമാനം), ഫെഡറല്‍ ബാങ്ക് (2.05 ശതമാനം), ഹാരിസണ്‍സ് മലയാളം (2.60 ശതമാനം), മണപ്പുറം ഫിനാന്‍സ് (2.04 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (2.11 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് (2.21 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (2.17 ശതമാനം) എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ മറ്റ് കേരള കമ്പനികള്‍. അതേസമയം കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, ഈസ്റ്റേണ്‍ ട്രെഡ്‌സ്, കല്യാണ്‍ ജൂവലേഴ്‌സ്, കെഎസ്ഇ, നിറ്റ ജലാറ്റിന്‍, പാറ്റ്‌സ്പിന്‍ ഇന്ത്യ, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.

അപ്പോളോ ടയേഴ്‌സ് 213.05

ആസ്റ്റര്‍ ഡി എം 225.50

എവിറ്റി 95.70

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 113.45

കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് 324.15

സിഎസ്ബി ബാങ്ക് 209.35

ധനലക്ഷ്മി ബാങ്ക് 12.32

ഈസ്റ്റേണ്‍ ട്രെഡ്‌സ് 34.85

എഫ്എസിടി 103.95

ഫെഡറല്‍ ബാങ്ക് 107.25

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 51.10

ഹാരിസണ്‍സ് മലയാളം 153.65

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 32.50

കല്യാണ്‍ ജൂവലേഴ്‌സ് 64.85

കേരള ആയുര്‍വേദ 77.10

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 69.00

കിറ്റെക്‌സ് 236.50

കെഎസ്ഇ 1916.00

മണപ്പുറം ഫിനാന്‍സ് 95.05

മുത്തൂറ്റ് ഫിനാന്‍സ് 1047.60

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 186.85

നിറ്റ ജലാറ്റിന്‍ 329.15

പാറ്റ്‌സ്പിന്‍ ഇന്ത്യ 7.90

റബ്ഫില ഇന്റര്‍നാഷണല്‍ 78.00

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 139.00

സൗത്ത് ഇന്ത്യന്‍ ബാങ്ക് 7.98

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.70

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 224.45

വണ്ടര്‍ലാ ഹോളിഡേയ്‌സ് 231.20


Tags:    

Similar News