ആറ് ലക്ഷം 18 ലക്ഷമായി ഉയര്‍ന്നു, ഒരു വര്‍ഷത്തിനിടെ 220 ശതമാനത്തോളം നേട്ടം സമ്മാനിച്ച കമ്പനിയിതാ

ഒരു വര്‍ഷം മുമ്പ് 5,803 രൂപയുണ്ടായിരുന്ന ഓഹരി വിലയാണ് ഇപ്പോള്‍ 18,548 രൂപയിലെത്തിയിരിക്കുന്നത്

Update: 2021-09-25 08:15 GMT
പ്രതീകാത്മക ചിത്രം 

ഓഹരി വിപണിയില്‍ ഒരു വര്‍ഷത്തിനിടെ 220 ശതമാനത്തോളം വളര്‍ച്ച നേടി നിക്ഷേപകര്‍ക്ക് അമ്പരപ്പിക്കുന്ന നേട്ടം സമ്മാനിച്ചിരിക്കുകയാണ് ബജാജ് ഫിന്‍സെര്‍വ്. ഒരു വര്‍ഷം മുമ്പ് 5,803 രൂപയുണ്ടായിരുന്ന ഓഹരി വിലയാണ് ഇപ്പോള്‍ 18,548 രൂപയിലെത്തിയിരിക്കുന്നത്. 12,744 രൂപയുടെ വര്‍ധനവാണ് ഓഹരി വിലയിലുണ്ടായിരിക്കുന്നത്. ബജാജ് ഫിന്‍സര്‍വിന്റെ എക്കാലത്തെയും ഉയര്‍ന്ന ഓഹരി വിലയും ഇതാണ്. ഓഹരി വിപണിയില്‍ ആറ് മാസത്തിനിടെ 104 ശതമാനം വളര്‍ച്ച നേടിയ ബജാജ് ഫിന്‍സര്‍വ് കഴിഞ്ഞ ഒരു മാസത്തിനിടെ 16 ശതമാനത്തോളമാണ് ഉയര്‍ന്നത്.

അതേസമയം, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആറ് മടങ്ങോളം വര്‍ധിച്ച ഈ ലാര്‍ഡ് കാപ് കമ്പനിയുടെ ഓഹരി വില അടുത്തവര്‍ഷത്തോടെ 20,000 കടക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 2021 ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിയുടെ 60.8 ശതമാനം ഓഹരികളാണ് പ്രൊമോട്ടര്‍മാരുടെ കൈവശമുള്ളത്. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ കയ്യില്‍ 9.6 ശതമാനം ഓഹരികളും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ കയ്യില്‍ ആറ് ശതമാനം ഓഹരികളുമാണുള്ളത്. 23.7 ശതമാനം ഓഹരികളാണ് ചില്ലറ നിക്ഷേപകരും മറ്റും കൈവശം വച്ചിട്ടുള്ളത്.
കമ്പനിയുടെ മികച്ച പ്രകടനമാണ് ഓഹരി വിപണിയില്‍ വളര്‍ച്ചയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇഎംഐ, വിവിധ ലോണുകകള്‍, കാര്‍ഡുകള്‍, ഇന്‍ഷുറന്‍സ് അടക്കമുള്ള സാമ്പത്തിക സേവനങ്ങളാണ് ബാജാജ് ഫിന്‍സെര്‍വ് നല്‍കുന്നത്. അടുത്തിടെയാണ് എഎംസി രൂപീകരിക്കുന്നതിനുള്ള അനുമതി ബജാജ് ഫിന്‍സെര്‍വിന് ലഭിച്ചത്.



Tags:    

Similar News