2024-02-01 05:45 GMT
- മികച്ച ജനപിന്തുണയോടെ ഈ സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ തുടരും
- 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കി ദാരിദ്ര്യ നിര്‍മ്മാര്‍ജനം യാഥാര്‍ത്ഥ്യമാക്കി.
- രാജ്യത്ത് തൊഴില്‍ സാധ്യതകള്‍ വര്‍ധിച്ചു. ഗ്രാമീണ തലത്തില്‍ സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ എത്തിച്ചു.
- പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും സ്ത്രീകളുടെയുംയും യുവാക്കളുടെയും ശാക്തികരണമാണ് രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുന്നത്.
2024-02-01 05:45 GMT
- പി.എം കിസാന്‍ ആനുകൂല്യം നേടുന്നത് 11 കോടിയിലേറെ കര്‍ഷകര്‍. വിള ഇന്‍ഷ്വറന്‍സ് ആനുകൂല്യം 4 കോടിയിലേറെ കര്‍ഷകര്‍ക്കെന്നും ധനമന്ത്രി
2024-02-01 05:45 GMT
- ജന്‍ധന്‍ അക്കൗണ്ടുകള്‍ ഉപയോഗിച്ച് 34 ലക്ഷം കോടി രൂപയുടെ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം വഴി സര്‍ക്കാരിന് 2.47 ലക്ഷം കോടി രൂപ ലാഭിക്കാനായി
2024-02-01 05:44 GMT
- എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള വികസനത്തെ കുറഇച്ച് ധനമന്ത്രി എടുത്തു പറഞ്ഞു. 2024ല്‍ ഇന്ത്യയെ 'വികസിത ഭാരത'മാക്കും.
2024-02-01 05:44 GMT
- മോദി ഭരണത്തില്‍ രാജ്യം കുതിച്ചു
- സമ്പദ് രംഗത്ത് 10 വര്‍ഷത്തിനിടെ ഗുണപരമായ മാറ്റങ്ങള്‍
2024-02-01 05:43 GMT
- ഭക്ഷ്യസുരക്ഷയെ കുറിച്ചുള്ള ആശങ്ക 80 കോടിപ്പേര്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്ന പദ്ധതിയിലൂടെ ഒഴിവാക്കിയെന്ന് നിര്‍മ്മല.
- എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള വികസനമാണ് സര്‍ക്കാരിന്റെ നയം - എല്ലാവര്‍ക്കും വൈദ്യുതി, വെള്ളം, പാചകവാതകം, ബാങ്ക് അക്കൗണ്ട് തുടങ്ങിയവ.
2024-02-01 05:36 GMT
മോദിയുടെ ഭരണത്തില്‍ രാജ്യം കുതിച്ചു. 10 വര്‍ഷം കൊണ്ട് വന്‍ വളര്‍ച്ച. അമൃതകാലത്തിനായി സര്‍ക്കാര്‍ പ്രയത്‌നിച്ചു. എല്ലാവര്‍ക്കും വീട്, എല്ലാ വീടുകളിലും വൈദ്യുതി, പാചക വാതകം എന്നിവ ഉറപ്പാക്കുന്നതില്‍ വിജയിച്ചു.
2024-02-01 05:35 GMT
- ഭവന വായ്പ എടുത്തവര്‍ക്ക് നേട്ടം പ്രതീക്ഷിക്കാമോ? നിലവില്‍ ഭവന വായ്പാ പലിശയിന്മേല്‍ രണ്ടുലക്ഷം രൂപ ആദായ നികുതി ഡിഡക്ഷനുണ്ട്. ഇത് 5 ലക്ഷം രൂപയായി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാണ്.
2024-02-01 05:32 GMT
ഇടക്കാല ബജറ്റ് അവതരണം തുടങ്ങി
2024-02-01 05:27 GMT