ഒഎന്‍ഡിസിയുടെ ഭാഗമായി ഇന്ത്യന്‍ ഇ-കൊമേഴ്‌സ് രംഗത്തേക്ക് മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റ് എത്തുന്നതോടെ ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍ അടക്കമുള്ള വമ്പന്മാരെയും ഒഎന്‍ഡിസിയില്‍ പ്രതീക്ഷിക്കാം

Update: 2022-08-10 04:42 GMT
Photo : ONDC , Microsoft / Facebook

കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സിന്റെ ഭാഗമാവാന്‍ ടെക് ഭീമന്‍ മൈക്രോസോഫ്റ്റും (Microsoft). ഈ വര്‍ഷം അവസാനത്തോടെ ഒഎന്‍ഡിസി നെറ്റ്‌വര്‍ക്കിന്റെ ഭാഗമായ ഇ-കൊമേഴ്‌സ് ആപ്ലിക്കേഷന്‍ മൈക്രോസോഫ്റ്റ് അവതരിപ്പിക്കും. പേയ്ടിഎം അടക്കം ഒമ്പത് പ്ലാറ്റ്‌ഫോമുകള്‍ നിലവില്‍ ഒഎന്‍ഡിസിയുടെ ഭാഗമാണ്.

സ്‌നാപ്ഡീല്‍ ഉള്‍പ്പടെയുള്ള 17 പ്ലാറ്റ്‌ഫോമുകളില്‍ ഒഎന്‍ഡിസി (ONDC) സേവനം ഉടനെത്തും. ഇന്ത്യയിലുടനീളം 36 നഗരങ്ങളില്‍ പരീക്ഷണാര്‍ത്ഥം ഒഎന്‍ഡിസി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പ്രമുഖ ബാങ്കുകളും ടെലികോം കമ്പനികളും (Telecom Comapany) നെറ്റ്‌വര്‍ക്കിന്റെ ഭാഗമാവാന്‍ താല്‍പ്പര്യം അറിയച്ചതായാണ് വിവരം. മൈക്രോസോഫ്റ്റ് എത്തുന്നതോടെ ഫ്‌ളിപ്കാര്‍ട്ട് (Flipkart), ആമസോണ്‍ (Amazon) അടക്കമുള്ള വമ്പന്മാരെയും ഒഎന്‍ഡിസിയില്‍ പ്രതീക്ഷിക്കാം.

എന്താണ് ഒഎന്‍ഡിസി (What is ONDC)

യുപിഐ (UPI) സേവനങ്ങള്‍ ഉപയോഗിക്കും പോലെ ഏതൊരു പ്ലാറ്റ്ഫോമില്‍ നിന്നും ഉപയോഗിക്കാനാവുന്ന ഇ-കൊമേഴ്സ് നെറ്റ്വര്‍ക്ക് ആണ് ഒഎന്‍ഡിസി. ഫ്‌ളിപ്കാര്‍ട്ട് ഉള്‍പ്പടെയുള്ള വിവിധ ആപ്ലിക്കേഷനുകള്‍ (buyer applications) ഒഎന്‍ഡിസി നെറ്റ്വര്‍ക്കിന്റെ ഭാഗമായേക്കും. ആപ്ലിക്കേഷന്‍ ഏതായാലും ഉപഭോക്താക്കള്‍ക്ക് ഒഎന്‍ഡിസി നെറ്റ്വര്‍ക്കിലെ വില്‍പ്പനക്കാരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാം. ഒരു ഇ-കൊമേഴ്‌സ് (E- Commerce Company) കമ്പനികളുടെയും സഹായമില്ലാതെ തന്നെ ഒഎന്‍ഡിസിയിലൂടെ വലിയ നെറ്റ്വര്‍ക്കിന്റെ ഭാഗമാകാമെന്നതാണ് ചെറുകിട സംരംഭകരെ സംബന്ധിച്ചുള്ള നേട്ടം. 

കൂടുതല്‍ സേവനങ്ങള്‍ വിവിധ വില നിലവാരത്തില്‍ ലഭിക്കുമെന്നതാണ് ഒന്‍ഡിസി പ്ലാറ്റ്ഫോം കൊണ്ട് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഗുണം. പ്രാദേശിക തലത്തില്‍ ചെറുകിട കച്ചവടക്കാര്‍ ഒഎന്‍ഡിസിയുടെ ഭാഗമാവുമ്പോള്‍ കൂടുതല്‍ വേഗത്തില്‍ ഡെലിവറിയും സാധ്യമാവും. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ നിന്ന് വമ്പന്‍ ബ്രാന്‍ഡുകള്‍ ഉയര്‍ത്തുന്ന മത്സരം നേരിടാന്‍ ചെറുകിട കച്ചവടക്കാരെ പ്ലാറ്റ്‌ഫോം പ്രാപ്തരാക്കും എന്നാണ് വിലയിരുത്തല്‍.

Tags:    

Similar News