ട്രെയിനില്‍ ഭക്ഷണ വിതരണത്തിന് സൊമാറ്റോയുമായി കൈകോര്‍ത്ത് റെയില്‍വേ
അനധികൃത ഭക്ഷണ വിതരണക്കാരെ ഒഴിവാക്കണമെന്ന് അടുത്തിടെ ഇന്ത്യന്‍ റെയില്‍വേ മുന്നറിയിപ്പ് നല്‍കിയിരുന്നു
ഇനി ഐ.ആര്‍.സി.ടി.സിയുടെ (ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) ഇ-കാറ്ററിംഗ് പോര്‍ട്ടല്‍ വഴി ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണവുമായി സൊമാറ്റോയുടെ പ്രതിനിധി യാത്രക്കാരന്റെ സീറ്റിലെത്തും (യാത്രക്കാരന് അടുത്തെത്തും). ഇതിനായി സൊമാറ്റോയുമായി ഐ.ആര്‍.സി.ടി.സി കരാറിലേര്‍പ്പെട്ടു.
നിലവില്‍ ന്യൂഡല്‍ഹി, പ്രയാഗ്‌രാജ്, കാണ്‍പൂര്‍, ലഖ്നൗ, വാരാണാസി എന്നീ അഞ്ച് പ്രമുഖ റെയില്‍വേ സ്റ്റേഷനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ സേവനം ആരംഭിച്ചു. വൈകാതെ ഈ സൗകര്യം മറ്റ് റെയില്‍വേ സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും.
ആരോഗ്യവും ശുചിത്വവുമുള്ള ഭക്ഷണം ഉറപ്പാക്കാന്‍ ട്രെയിന്‍ യാത്രയില്‍ അനധികൃത ഭക്ഷണ വിതരണക്കാരെ ഒഴിവാക്കണമെന്ന് അടുത്തിടെ ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭക്ഷണം വാങ്ങാന്‍ അനധികൃത കച്ചവടക്കാരെ ഒഴിവാക്കികൊണ്ട് റെയില്‍വേ മുന്നോട്ട് വയ്ക്കുന്ന മാര്‍ഗമാണ് ഐ.ആര്‍.സി.ടി.സിയുടെ ഇ-കാറ്ററിംഗ് സംവിധാനം.
Read also:യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഇവിടങ്ങളില്‍ നിന്നുള്ള ഭക്ഷണം ഒഴിവാക്കണമെന്ന് റെയില്‍വേ