[Live Update] : ബിസിനസ് വാർത്തകൾ

Update:2024-10-04 17:00 IST
  • whatsapp icon
Live Updates - Page 2
2024-10-04 05:25 GMT

കേരളത്തില്‍ ആറു ദിവസം മഴ

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം. ലക്ഷദ്വീപിനു മുകളില്‍ ചക്രവാതച്ചുഴി. ഇതു മൂലം കേരളത്തില്‍ അടുത്ത ആറുദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം.

2024-10-04 04:50 GMT

കേരളത്തില്‍ റെക്കോഡ് പുതുക്കി സ്വര്‍ണം

സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വില പുതിയ ഉയരം തൊട്ടു. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7,120 രൂപയിലെത്തി. പവന്‍ വില 80 രൂപ വര്‍ധിച്ച് 56,960 രൂപയുമായി. ഇന്നലെ കുറിച്ച റെക്കോഡാണ് സ്വര്‍ണം ഇന്ന് തിരുത്തിയെഴുതിയത്.

2024-10-04 04:03 GMT

നിയമസഭ സമ്മേളനത്തിന് തുടക്കം

കേരള നിയമസഭാ സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കം. വയനാട് ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ആദരമര്‍പ്പിച്ച് ആദ്യദിവസം സഭ പിരിയും. വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനാല്‍ അടുത്ത ദിവസങ്ങളിലെ സമ്മേളനം പ്രക്ഷുബ്ധമാകാന്‍ സാധ്യതയേറെ.

2024-10-04 03:45 GMT

കേര വെളിച്ചെണ്ണക്ക് 245 രൂപ

കേരഫെഡിന്റെ കേര വെളിച്ചെണ്ണ ലിറ്ററിന് 35 രൂപ കൂട്ടി 245 രൂപയാക്കി. മൂന്നാഴ്ചക്കിടയില്‍ പൊതുവിപണിയില്‍ വെളിച്ചെണ്ണക്ക് കൂടിയത് 57 രൂപ വരെ.

2024-10-04 03:38 GMT

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 11ന് അവധി

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.

2024-10-03 11:47 GMT

പെന്‍ഷന്‍ വൈകരുതെന്ന് നിര്‍ദേശം

കേന്ദ്രസര്‍ക്കാറിന്റെ പരിധിയിലുള്ള പെന്‍ഷന്‍കാര്‍ക്ക് എല്ലാ മാസവും അവസാനത്തെ പ്രവൃത്തി ദിവസം തന്നെ പെന്‍ഷന്‍ കിട്ടുന്നുവെന്ന് ഉറപ്പു വരുത്താന്‍ ബാങ്കുകള്‍ക്ക് ധനകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.

2024-10-03 11:41 GMT

പി.എം ഇന്റേണ്‍ഷിപ് പദ്ധതിക്ക് തുടക്കം

ഒരു കോടി യുവാക്കള്‍ക്ക് പ്രതിവര്‍ഷം 60,000 രൂപ വീതം ധനസഹായം നല്‍കുന്ന ഇന്റേണ്‍ഷിപ് പദ്ധതിക്ക് തുടക്കമിട്ട് കേന്ദ്രസര്‍ക്കാര്‍. അടുത്ത അഞ്ചു വര്‍ഷത്തേക്കാണ് പദ്ധതി. കോര്‍പറേറ്റ്കാര്യ മന്ത്രാലയം തയാറാക്കിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് പദ്ധതി നടപ്പാക്കുക. 21നും 24നും ഇടയിലുള്ളവരെയാണ് പരിഗണിക്കുക. ഡിസംബര്‍ രണ്ടിന് പ്രമുഖ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ് തുടങ്ങും.

2024-10-03 11:14 GMT

ഹുണ്ടായ് മോട്ടോഴ്‌സ് ഐ.പി.ഒ 14 മുതല്‍

ഹുണ്ടായ് മോട്ടോഴ്‌സ് ഐ.പി.ഒ മിക്കവാറും ഒക്‌ടോബര്‍ 14 മുതല്‍ 16 വരെ. അന്തിമ തീരുമാനം മേഖലാ സംഘര്‍ഷ സാഹചര്യങ്ങളെ ആശ്രയിച്ച്. 25,000 കോടിയോളം രൂപ സമാഹരിക്കുകയാണ് ഹുണ്ടായ് മോട്ടോഴ്‌സിന്റെ ലക്ഷ്യം.

2024-10-03 10:55 GMT

രൂപയുടെ മൂല്യത്തില്‍ ഉണ്ടായ ഇടിവ് 14 പൈസ

ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 14 പൈസ ഇടിഞ്ഞ് 83 രൂപ 96 പൈസയായി. അസംസ്‌കൃത എണ്ണവില വര്‍ധനവാണ് പ്രധാന കാരണം.

2024-10-03 10:52 GMT

ഹമാസ് തലവനെ വധിച്ചതായി ഇസ്രായേല്‍

ഗസ്സയിലെ ഹമാസ് ഭരണകൂട തലവനെയും മറ്റ് രണ്ട് ഉന്നത നേതാക്കളെയും വധിച്ചതായി ഇസ്രായേല്‍. മൂന്നു മാസം മുമ്പ് നടന്നതായി പറയുന്ന സംഭവം ഇപ്പോള്‍ മാത്രമാണ് പുറത്തു വിട്ടത്.

Tags:    

Similar News