EP09 - ചുരുങ്ങിയ കാലയളവില്‍ കൂടുതല്‍ലാഭം നേടാന്‍ 'ഫാസ്റ്റ് ഫാഷന്‍'

ഉപഭോക്താക്കളുടെ മനസ് കീഴടക്കുന്ന ഉല്‍പ്പന്നങ്ങള്‍ ട്രെന്‍ഡുകള്‍ നിരീക്ഷിച്ച് അതിവേഗം വിപണിയിലേക്കെത്തിക്കുക അത്ര നിസാരമായ പ്രവൃത്തിയല്ല. ഇതാ അതിനായൊരു ടെക്‌നിക്. പോഡ്കാസ്റ്റ് കേള്‍ക്കാം.

Update:2022-03-22 17:12 IST

പോഡ്കാസ്റ്റ് കേള്‍ക്കാന്‍ ബട്ടണ്‍ ഓണ്‍ ചെയ്യൂ.

ഉല്‍പ്പന്നങ്ങളുടെ ട്രെന്‍ഡുകള്‍ ഉടലെടുക്കുന്നത് വളരെ വേഗതയിലാണ്. ബോക്‌സ്ഓഫീസില്‍ ഹിറ്റായ സിനിമയിലെ നായകന്റേയോ നായികയുടേയോ വസ്ത്രമോ, ആഭരണമോ കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് ഒരു ട്രെന്‍ഡ് ആയി മാറാം. ഫാഷന്‍ ഷോയിലെ സുന്ദരനോ സുന്ദരിയോ അവതരിപ്പിക്കുന്ന ചില ഫാഷനുകള്‍ വേഗതയില്‍ വിപണി കീഴടക്കാം. ഇത്തരത്തിലുള്ള ട്രെന്‍ഡുകള്‍ വിപണിയെ നയിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകാം.

ഉപഭോക്താക്കളുടെ മനസ് കീഴടക്കുന്ന ഉല്‍പ്പന്നങ്ങള്‍ ട്രെന്‍ഡുകള്‍ നിരീക്ഷിച്ച് അതിവേഗം വിപണിയിലേക്കെത്തിക്കുക അത്ര നിസാരമായ പ്രവൃത്തിയല്ല. നാം നേരത്തെ കണ്ടത് പോലെ ഒരു സിനിമയിലെ നായികയുടെ വസ്ത്രം ട്രെന്‍ഡ് ആയി എന്ന് കരുതുക. വളരെക്കാലം കാത്തിരുന്ന് അത് കിട്ടിയത് കൊണ്ട് ഉപഭോക്താവ് തൃപ്തനാകുന്നില്ല. ട്രെന്‍ഡ് നിലനില്‍ക്കുമ്പോള്‍ തന്നെ അത് വിപണിയിലെത്തണം. ഉല്‍പ്പന്നം കാലതാമസം കൂടാതെ വില്പനക്കെത്തിക്കേണ്ടത് സംരംഭകന്റെ ഉത്തരവാദിത്തമാണ്.
Episode കള്‍ കേള്‍ക്കാനായി താഴെ കാണുന്ന link ക്ലിക്ക് ചെയ്യുക.

1.100 ബിസ് സ്ട്രാറ്റജീസ് - EP01 അപ് സെല്ലിംഗ് & ക്രോസ് സെല്ലിംഗ്


Tags:    

Similar News