ഓരോ ചുവടും ടെക്‌നോളജിക്കൊപ്പം: മനസ്സ് തുറന്ന് ജിയോജിത്തിന്റെ യുവസാരഥി ജോണ്‍സ് ജോര്‍ജ്

യുവ ബിസിനസ് സാരഥികള്‍ പ്രതിസന്ധികളെ തരണം ചെയ്യുന്നതെങ്ങനെ? 'ബിസിനസിലെ യുവത്വം' എന്ന ധനം പംക്തിയില്‍ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്റ്റര്‍ ജോണ്‍സ് ജോര്‍ജ്

Update: 2023-09-16 10:19 GMT

കേരളത്തിലെ പല സംരംഭങ്ങളുടെയും തലപ്പത്ത് യുവ ബിസിനസ് സാരഥികള്‍ ശക്തമായ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. പുതിയ കാഴ്ചപ്പാടോടെ, കൂടുതല്‍ വലിയ സ്വപ്നങ്ങളോടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് കൃത്യമായ ധാരണയോടെ അവര്‍ കേരളത്തിലെ ബിസിനസ് രംഗത്തും ചടുലമായ ഇടപെടലുകള്‍ നടത്തുകയാണ്.

അവരുടെ ചിന്തകള്‍ അല്‍പ്പം വ്യത്യസ്തമാണ്. പക്ഷേ അവരേവരും തേടുന്നത് സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരങ്ങളാണ്. ഇതാ വിവിധ മേഖലയിലുള്ള യുവ ബിസിനസ് സാരഥികള്‍ മനസ് തുറക്കുന്നു.

ബിസിനസിലെ യുവത്വം എന്ന ധനം പംക്തിയില്‍ ഇന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്റ്റര്‍ ജോണ്‍സ് ജോര്‍ജ്

ബിസിനസിലേക്കുള്ള വരവ്:

1987ല്‍ എന്റെ പിതാവ് തുടക്കമിട്ട സ്ഥാപനത്തില്‍ 2013ല്‍ വിദ്യാര്‍ത്ഥിയായിരിക്കെ പങ്കുചേര്‍ന്നു. കഴിഞ്ഞവര്‍ഷം ജിയോജിത്തിന്റെ ബോര്‍ഡിലും അംഗമായി.

ബിസിനസില്‍ എന്റെ പങ്ക്:

ശാഖാ നെറ്റ് വര്‍ക്കിനൊപ്പം തന്നെ ഇടപാടുകാര്‍ക്ക് ഡിജിറ്റല്‍ അനുഭവം നല്‍കുക എന്നതായിരുന്നു ആദ്യ ലക്ഷ്യം. ഇതിനായി കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ് സോഫ്‌റ്റ്വെയര്‍ ഏര്‍പ്പെടുത്തി. ഇടപാടുകാര്‍ക്കും സെയില്‍സിലുള്ളവര്‍ക്കും ഒരു പോലെ ഗുണകരമായി. ബ്രോക്കിംഗിലെ 80 ശതമാനവും ഓണ്‍ലൈന്‍ വഴിയായത് കൊണ്ടുതന്നെ സ്മാര്‍ട്ട്‌ഫോളിയോസ് പോലുള്ള പുതുമയുള്ള ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു.

പ്രതിസന്ധിയും തരണം ചെയ്ത രീതിയും:

വിവരങ്ങളുടെയും കണക്കുകളുടെയും പിന്‍ബലത്തോടെയാണ് ടെക്‌നോളജി സംബന്ധിച്ച വെല്ലുവിളികളെ നേരിടാറ്.

റോള്‍ മോഡല്‍:

ഞങ്ങളുടേതിന് സമാനമായ ഒരു കമ്പനിയെ മള്‍ട്ടി പ്രോഡക്റ്റ് ഓര്‍ഗനൈസേഷനാക്കി വളര്‍ത്തിയ ചാള്‍സ് ആര്‍ ഷ്വാബ്. എന്റെ പിതാവിന്റെ ശൈലിയും ഞാന്‍ ഏറെ ആദരവോടെയാണ് വീക്ഷിക്കുന്നത്.

കമ്പനിയുടെ വിഷന്‍:

ദീര്‍ഘകാല അടിസ്ഥാനത്തില്‍ സമ്പത്ത് സൃഷ്ടിക്കാന്‍ സഹായിക്കുക എന്നതാണ് ലക്ഷ്യം. നിലവില്‍ മൂന്നു ശതമാനം ഇന്ത്യക്കാര്‍ മാത്രമേ ഓഹരിവിപണിയില്‍ സജീവമായുള്ളൂ. കൂടുതല്‍ ആളുകളെ സിസ്റ്റമാറ്റിക് വെല്‍ത്ത് മാനേജ്‌മെന്റിലൂടെ രാജ്യത്തിന്റെ വളര്‍ച്ചയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം.

Read other articles from this series :


വളര്‍ത്തുമൃഗങ്ങളെ സ്നേഹിച്ച് പെറ്റ് ബിസിനസിലേക്ക്, ലക്ഷ്യം 300 സ്റ്റോറുകള്‍

'കഴിവുള്ള യുവാക്കള്‍ക്ക് വലിയ ഉത്തരവാദിത്തങ്ങള്‍ ഏല്‍പിച്ച് കൊടുക്കുന്നു'; മുഹമ്മദ് ഫസീം

'ഏതു പ്രതിസന്ധിയെയും തരണം ചെയ്യാന്‍ കമ്പനിയെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം': ജെഫ് ജേക്കബ്

'മണ്ണുത്തിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഇരുന്നാണ് റീറ്റെയ്ല്‍ ബിസിനസ് പഠിച്ചത്': അലോക് തോമസ് പോള്‍

'താഴെത്തട്ടില്‍ നിന്നുള്ള പരിശീലനങ്ങളും നിരീക്ഷണങ്ങളും ഏറെ പഠിപ്പിച്ചു'

'ഈ സ്‌കൂളില്‍ പഠനം ക്ലാസ് മുറിയില്‍ ഒതുങ്ങുന്നതല്ല'

'പുതുമയാര്‍ന്ന മാര്‍ക്കറ്റിംഗ് രീതികള്‍ ബിസിനസിന്റെ കരുത്ത്': ജോര്‍ജ് മുത്തൂറ്റ് ജേക്കബ്

'എന്റെ പരിമിതികളായിരുന്നു എന്റെ പ്രതിസന്ധി':ഗ്രൂപ്പ് മീരാന്റെ യുവ സാരഥി പറയുന്നു

'അദ്ദേഹം ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഈ സീറ്റില്‍ ഉണ്ടാകുമായിരുന്നില്ല'': കിച്ചണ്‍ ട്രഷേഴ്സ് സി.ഇ.ഒ അശോക് മാണി

'ഡിജിറ്റലിലേക്കുള്ള മാറ്റം ബിസിനസിനെ വളര്‍ത്തിയതെങ്ങനെ? ഇന്‍ഡസ്ഗോ സ്ഥാപകന്‍ പറയുന്നു'

'തുരുമ്പെടുത്ത സ്റ്റീലില്‍ കണ്ട ബിസിനസ് സാധ്യത'

'ട്രേഡിംഗ് സ്വന്തമായി ചെയ്തു പഠിച്ചു, പിന്നെ മറ്റുള്ളവരെ ചെയ്യാന്‍ പഠിപ്പിച്ചു'

 തുടരും....

(Originally published: Dhanam Business Magazine June15 & 30 combined issue)

Tags:    

Similar News